മകളെ സന്തോഷത്തോടെ കൈപിടിച്ച് നൽകി സുരേഷ് ഗോപിയും രാധികയും.!! താരനിബിഢമായി ഭാഗ്യ സുരേഷ് – ശ്രേയസ് വിവാഹം; ശ്രേയസോടെ വാഴ്ക.!! | Suresh Gopi Daughter Marriage Function

Suresh Gopi Daughter Marriage Function : കേരളക്കര ഒന്നാകെ കാത്തിരുന്ന വിവാഹമാണ് ഇപ്പോൾ മിനിറ്റുകൾക്ക് മുൻപ് നടന്നു കഴിഞ്ഞിരിക്കുന്നത്. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് സുമംഗലി ആയിരിക്കുകയാണ്. മാവേലിക്കര സ്വദേശി ശ്രേയസ് മോഹൻ ആണ് ഭാഗ്യയുടെ കഴുത്തിൽ വിവാഹവരണ മാല്യം ചാർത്തിയത്. വിവാഹത്തിൽ പങ്കുചേരാൻ മലയാള സിനിമ- രാഷ്ട്രീയത്തിൽ നിന്നുള്ള പ്രമുഖർ അടക്കം ഗുരുവായൂരേക്ക് എത്തിയിരുന്നു.

പ്രധാനമന്ത്രിയാണ് വധൂവരന്മാർക്ക് മാലയെടുത്ത് നൽകിയത്. മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ജയറാം തുടങ്ങിയ പ്രമുഖ താരങ്ങൾ കുടുംബസമേതം തന്നെ വിവാഹത്തിൽ പങ്കുകൊള്ളാനായി തൃശ്ശൂരേക്കും ഇന്നലെ വീട്ടിലും എത്തിയിരുന്നു. മകളെ സ്വർണത്തിൽ പൊതിയാതെ വളരെയധികം ലളിതമായാണ് സുരേഷ് ഗോപി മണ്ഡപത്തിലേക്ക് എത്തിച്ചത്. സിനിമ രംഗത്തെ പ്രമുഖർക്കായി കൊച്ചിയിൽ വെച്ച് ജനുവരി 19ന് വിവാഹ സൽക്കാരങ്ങൾ നടക്കും.

ഗുരുവായൂർ ക്ഷേത്രനടയിൽ വച്ച് നടന്ന വിവാഹത്തിനുശേഷം രാധികയും സുരേഷ് ഗോപിയും ഒന്നിച്ചാണ് ശ്രേയസിന് തങ്ങളുടെ മൂത്ത മകളെ കൈപിടിച്ച് നൽകിയത്. ബന്ധുക്കൾക്കും നാട്ടുകാർക്കും സുഹൃത്തുക്കൾക്കും ആയി 20ന് തിരുവനന്തപുരത്ത് വച്ച് സൽക്കാര കർമ്മങ്ങൾ നടക്കും. തിരുവനന്തപുരം ആസ്ഥാനമായി ബിസിനസ് ചെയ്തുവരുന്ന മോഹനന്റെയും ശ്രീദേവി മോഹനന്റെയും മകനാണ് ശ്രേയസ് മോഹൻ. ഇന്ന് രാവിലെ 8:45 ആയിരുന്നു ഭാഗ്യയുടെയും ശ്രേയസിന്റെയും വിവാഹം നടന്നത്.

മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ഖുഷ്ബു എന്നീ താരങ്ങൾ വിവാഹത്തിൽ പങ്കുചേരാനായി നേരത്തെ തന്നെ എത്തിയിരുന്നു. ജൂലൈയിൽ നടന്ന വിവാഹനിശ്ചയത്തിന് ഒടുവിലാണ് ഇന്ന് ഇരുവരും വിവാഹിതരായിരിക്കുന്നത്. ഇരുവർക്കും ആശംസകളുമായി ആരാധകരും സിനിമ സീരിയൽ രംഗത്തുനിന്നുള്ള പ്രമുഖരും ഇതിനോടകം സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. സുരേഷ് ഗോപിയുടെ മകൾക്ക് ഒപ്പം ഗുരുവായൂർ വെച്ച് ഇന്ന് വിവാഹിതരായ പത്ത് വധൂവരൻമാർക്കും പ്രധാനമന്ത്രി ആശംസകൾ അറിയിക്കുകയും ചടങ്ങിൽ ഉടനീളം പങ്കുചേരുകയും ചെയ്തിരുന്നു.