താരപ്പകിട്ടിൽ ഭാഗ്യക്ക് മംഗല്യം.!! സുരേഷ് ഗോപിയുടെ മകളെ കൈ പിടിച്ച് ഏല്പിച്ച് നരേന്ദ്ര മോദി; മകൾക്ക് കേരളം ഇതുവരെ കാണാത്ത കല്യാണമൊരുക്കി സുരേഷേട്ടൻ.!! | Narendra Modi In Suresh Gopi Daughter Bhagya Suresh Wedding

Narendra Modi In Suresh Gopi Daughter Bhagya Suresh Wedding : സുരേഷ്‌ഗോപിയുടെ മകൾ ഗോപികയുടെയും ശ്രേയസ് മോഹന്റെയും വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ ഗുരുവായൂർ ക്ഷേത്രത്തിൽ നരേന്ദ്ര മോദി എത്തി. മുണ്ടും ജുബ്ബയും അണിഞ്ഞു എത്തിയ പ്രധാനമന്ത്രിയെ ദേവസ്വം ചെയര്‍മാനും ഭരണസമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്ററും കൂടി ഹാരം അണിയിച്ചു സ്വാഗതം ചെയ്തു സുരേഷ്‌ഗോപിയുടെ മകൾക്ക് മാല എടുത്തു നൽകി വിവാഹ ചടങ്ങുകളിൽ പങ്കെടുത്ത മോദി ക്ഷേത്ര ദർശനം നടത്തി തിരികെ മടങ്ങി.

മോഹൻലാൽ, മമ്മൂട്ടി തുടങ്ങി യവരുംചടങ്ങിൽ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കൊച്ചിയില്‍ നിന്നും ഹെലികോപ്ടര്‍ മാർഗം ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഹെലിപ്പാടില്‍ ഇറങ്ങി റോഡ് മാര്‍ഗ്ഗം ക്ഷേത്രത്തിലെത്തി. 2019 ലും നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു.

തൊട്ടടുത്ത മൂന്നു മണ്ഡപങ്ങളിൽ നടന്ന വിവാഹങ്ങളിൽ പങ്കെടുത്ത മോഡി നവ ദമ്പതികള്‍ക്ക് ആശംസ അറിയിച്ചു. തുടര്‍ന്ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തി വിശ്രമിച്ച ശേഷം 9.45 ഓടുകൂടി തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. പതിനൊന്ന് മണിയോടുകൂടി കൊച്ചിയിലേക്ക് മടങ്ങി. കൊച്ചിയിലും തമിഴ്നാട്ടിലും വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങുക. പ്രധാന മന്ത്രിയുടെ വരവിനെ തുടർന്ന് കർശന നിർദേശങ്ങൾ ഗുരുവായൂരിൽ ഒരുക്കിയിരുന്നു.

ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും തെരുവു കച്ചവടങ്ങൾ ചെയ്യരുതെന്നും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു.. ഗുരുവായൂർ ക്ഷേത്രത്തിലെ നിരവധി വിവാഹങ്ങൾ പ്രധാന മന്ത്രിയുടെ സന്ദർശനത്തെതുടർന്ന് മാറ്റി വെച്ചത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.. ഇന്നലെ കൊച്ചിയിൽ എത്തിയ പ്രധാന മന്ത്രിയുടെ സുരക്ഷ കണക്കിലെടുത്ത് എറണാകുളം നഗരത്തിൽ യാത്രാ ക്രമീകരങ്ങൾ ഏർപ്പെടുത്തിയിരുന്നു.