സമഗ്രമായ ക്ഷേമത്തിലേക്കുള്ള യാത്രയാണ്; ഇന്ത്യൻ പൈതൃകത്തിൽ നിന്ന് ലോകത്തിനുള്ള സമ്മാനം; യോഗ ദിനത്തിൽ ആശംസയുമായി മോഹൻലാലും സുരേഷ് ഗോപിയും.!! Suresh Gopi And Mohanlal International Yoga Day Special

Suresh Gopi And Mohanlal International Yoga Day Special : ലോകമൊന്നാകെ ജൂൺ 21 യോഗാ ദിനമായി ആചരിച്ചു വരികയാണ്. ശരീരത്തിനും മനസ്സിനും യോഗയിലൂടെ ലഭിക്കുന്ന നേട്ടങ്ങൾ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൂൺ 21 രാജ്യാന്തര യോഗാ ദിനമായി ആചരിച്ചു വരുന്നത്. മനുഷ്യമനസ്സിനെയും ശരീരത്തെയും ഒരുപോലെ ഗുണകരമായ വ്യായാമമാണ് യോഗ.

യോഗാ ദിനത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ യോഗാദിന പരിപാടികൾ നടന്നു. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് യോഗാദിനത്തിൽ യോഗ ചെയ്തു താരങ്ങളുടെ വീഡിയോയും ഫോട്ടോസുമാണ്. മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ സുരേഷ് ഗോപി മോഹൻലാൽ എന്ന് തുടങ്ങി ബോളിവുഡിലെ ശില്പഷെട്ടി വരെ യോഗാന്തരത്തിന്റെ ഭാഗമായത് ആരാധകർക്ക് കൗതുകമായി. ഇതാരങ്ങളെല്ലാം തന്നെ യോഗാ ദിനത്തിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളും പങ്കുവെച്ചിരുന്നു.

അത്തരത്തിൽ നടൻ മോഹൻലാൽ യോഗസനത്തിൽ ഇരിക്കുന്ന ചിത്രം പങ്കുവെച്ചത് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് ഇപ്പോൾ. ചിത്രം പങ്കുവെച്ച് ലാലേട്ടൻ ഇങ്ങനെ കുറിച്ചു“ ഏവർക്കും യോഗാ ദിനാശംസകൾ, ശ്വസിക്കുക, ഒഴുകികൊണ്ടിരിക്കുക, ഏവരും ശക്തവും ആരോഗ്യകരവും ആയിരിക്കട്ടെ..” മോഹൻലാൽ മുൻപും ജിം വർക്കൗട്ടുകളുടെയും മെഡിറ്റേഷൻ ചെയ്യുന്നതടക്കമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ഈ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ഇപ്പോൾ ലഭിക്കുന്നത്.

ലാലേട്ടന് പുറമേ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി യോഗാദിന സന്ദേശവും ചിത്രവും പങ്കുവെച്ചിരിക്കുകയാണ്. തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ. സുരേഷ് ഗോപിയുടെ അഭിപ്രായത്തിൽ ഭാരതീയ പൈതൃകത്തിന്റെ ലോകത്തിനായി സമർപ്പിച്ച ഏറ്റവും വലിയ സംഭാവനയാണ് യോഗ എന്നാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ടൂറിസത്തിന്റെ ഒരു പ്രധാന ഘടകമാണ് ഇന്നത്തെ കാലത്ത് വെൽനസ് അതിന് തക്കതായ അവസരങ്ങൾ ഒരുക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഇത്തരം സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്തുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.