ചേച്ചിയോ അനിയത്തിയോ, ആരാണ് കൂടുതൽ സുന്ദരി..!? ഒടുവിൽ ആ കഥ പറഞ്ഞ് കല്യാണി പ്രിയദർശൻ; ചിത്രങ്ങൾ വൈറലാകുന്നു… | Supriya Menon Prithviraj And Kalyani Priyadarshan In Same Frame Malayalam

Supriya Menon Prithviraj And Kalyani Priyadarshan In Same Frame Malayalam : മലയാളത്തിലെ മാത്രമല്ല ബോളിവുഡിലെയും ഹിറ്റ്‌ മേക്കർ സംവിധായകനാണ് പ്രിയദർശൻ. പ്രിയദർ ശന്റെയും മലയാളത്തിന്റെ പ്രിയ നായിക ലിസ്സിയുടെയും മകളാണ്‌ കല്യാണി പ്രിയദർശൻ. താരപുത്രന്മാരുടെയും താരപുത്രിമാരുടെയും സിനിമ പ്രവേശനങ്ങൾ എപ്പോഴും ചർച്ചയാകാറുണ്ട്. പലപ്പോഴും ഇവരുടെ മാതാപിതാക്കളോടുള്ള സ്നേഹവും താര ആരാധനയുമൊക്കെ കാരണം തന്നെ ഇവരെ പ്രേക്ഷകർ ഏറ്റവും സ്നേഹത്തോടെ സ്വീകരിക്കാറുമുണ്ട്.

സാധാരണ ഒരു വ്യക്തിക്ക് സിനിമയിലേക്കുള്ള വഴി വളരെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരിക്കും എന്നാൽ താരങ്ങളുടെ മക്കൾക്ക് വളരെ സ്മൂത്ത്‌ ആയൊരു വഴിയാണ്‌ സിനിമാപ്രവേശനത്തിനുള്ളത് എന്ന് പൊതുവെ പറയാറുണ്ട് . അത് കൊണ്ട് തന്നെ സ്വന്തം പ്രയത്നം കൊണ്ട് സിനിമയിലെത്താൻ ശ്രമിക്കുന്നവർ ചുരുക്കമാണ്. എന്നാൽ കല്യാണിയുടെ കഥ വ്യത്യസ്തമാണ്. 2013 ൽ റിലീസ് ആയ ‘കൃഷ് 3’ എന്ന ഹിന്ദി ചിത്രത്തിൽ അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനർ ആയാണ് കല്യാണി തന്റെ സിനിമ ജീവിതം ആരംഭിച്ചത്. തുടർന്ന് ഇരുമുഖൻ എന്ന തമിഴ് ചിത്രത്തിൽ അസിസ്റ്റന്റ് ആർട്ട്‌ ഡയറക്ടർ ആയി പ്രവർത്തിച്ചു. വിദേശത്തായിരുന്നു കല്യാണിയുടെ പഠനം. അമേരിക്കയിൽ നിന്ന് ആർക്കിടെക്ച്ചർ ഡിസൈനിംഗിൽ ബിരുദം നേടിയ കല്യാണി വില്യംസ് ടൌൺ തിയേറ്റർ ഫെസ്റ്റിവലിൽ നാടക രംഗത്ത് പരിശീലനം നേടി.

‘ഹലോ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. മികച്ച പുതുമുഖ നടിക്കുക്കുള്ള ഫിലിം ഫെയർ അവാർഡും സൈമ അവാർഡും ഈ ചിത്രത്തിലെ അഭിനയത്തിന് താരം സ്വന്തമാക്കി. പിന്നീട് ‘മാനാട്’ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ച കല്യാണിയുടെ മലയാളത്തിലേക്കുള്ള പ്രവേശനം ‘വരനെ ആവശ്യമുണ്ട്’ എന്ന ദുൽഖർ ചിത്രത്തിലൂടെയാണ്. പ്രിയദർശൻ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം, തല്ലുമാല, ബ്രോ ഡാഡി, തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയത് വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഹൃദയം’ എന്ന ചിത്രത്തികൂടെയാണ്.

സിനിമയിലെ സൗഹൃദങ്ങളും താരങ്ങളുടെ സ്വകാര്യതകളും എപ്പോഴും ആഘോഷിക്കപ്പെടാറുണ്ട്. സൗഹൃദങ്ങൾ ആണ് പല എവെർഗ്രീൻ ഹിറ്റ് സിനിമകൾക്കും പിന്നിലുള്ളതും. സിനിമ ലോകത്തെ തങ്ങളുടെ പൂർവ്വികരുടെ പാത പിന്തുടരുന്നവരാണ് പുതിയ തലമുറയിലെ നടീനടൻമാരും. പൃഥ്വിരാജ് സുപ്രിയ ദമ്പതികൾ പ്രേക്ഷകരുടെയും തരങ്ങളുടെയും ഇഷ്ടജോഡിയാണ്. ഇപ്പോഴിതാ കല്യാണി പ്രിയദർശനും സുപ്രിയ മേനോനും തമ്മിലുള്ള സൗഹൃദ നിമിഷങ്ങൾ ആണ് വൈറൽ ആയിരിക്കുന്നത്. സൈമ അവാർഡിൽ വെച്ച് പൃഥ്വിയും സുപ്രിയയുമായി ഒരുമിച്ചുള്ള സെൽഫിയും മുൻപ് കല്യാണി പങ്ക് വെച്ചിരുന്നു.