ആലി വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ എന്തു ചെയ്യും!? കയ്യടി വാരിക്കൂട്ടി സുപ്രിയയുടെ മറുപടി; അഭിപ്രായം അറിയിക്കണമെന്ന് സുപ്രിയ… | Supriya Menon Brings Books For Alankrita Menon Malayalam

Supriya Menon Brings Books For Alankrita Menon Malayalam : പൃഥ്വിരാജിന്റെയും സുപ്രിയയുടെ മകൾ അലംകൃത വായനയുടെ വിശാലമായ ലോകത്തിലേയ്ക്ക് വീണ്ടും. പുസ്തകങ്ങളെ ഏറെ ഇഷ്ടപെടുന്ന കുട്ടിയാണ് അലിയെന്ന് വിളിപേരുള്ള അലംകൃത. അലിയുടെ പുസ്തകങ്ങളോടുള്ള ഇഷ്ടത്തെക്കുറിച്ച് സുപ്രിയയും പൃഥ്വിയും പല തവണ സമൂഹമാധ്യമങ്ങളിൽ കുറിച്ചിട്ടുണ്ട്. കുഞ്ഞ് പ്രായത്തിൽത്തന്നെ വായനയുടെ വലിയ ലോകം കീഴടക്കാനുള്ള ഒരുക്കത്തിലാണ് അലി മോൾ, അത്കൊണ്ട് തന്നെ മാതാപിതാക്കളുടെ പൂർണ്ണ പിന്തുണയും അലിമോൾക്കുണ്ട്.

വായിക്കാൻ ഏറെ ഇഷ്ടമുള്ള മകൾക്ക് പുസ്തകങ്ങൾ വാങ്ങിക്കൊടുക്കാനും ഇവർ ശ്രദ്ധിക്കാറുണ്ട്. സുപ്രിയ ഇവയൊക്കെ തന്റെ സമൂഹ മാധ്യമ പേജീലൂടെ മറ്റു കുട്ടികൾക്കായി പരിചയപ്പെടുത്താനും ശ്രദ്ധിക്കാറുണ്ട്. ഇത്തവണ അലിയ്ക്ക് സമ്മാനിച്ച ചില പുസ്തകങ്ങളാണ് സുപ്രിയ തന്റെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. 
എഴുത്തുകാരൻ ഡേവിഡ് വില്ലിയംസിന്റെ പുസ്തകങ്ങളാണ് മകൾക്കായി ഇക്കുറി വാങ്ങിയിരിക്കുന്നത്.

മകൾ ഈ പുസ്തകങ്ങൾ വായിച്ചെന്നും അവ ഇഷ്ടമായെന്നും അവർ പുസ്കകങ്ങളുടെ ചിത്രം പങ്കുവച്ചുകൊണ്ട് എഴുതി. താനിതുവരെ ഈ പുസ്തകങ്ങൾ വായിച്ചില്ലെന്നും തീർച്ചയായും വായിക്കുമെന്നും ആരെങ്കിലും അവ വായിച്ചിട്ടുണ്ടെങ്കിൽ അഭിപ്രായം തന്നെ അറിയിക്കണെമെന്നും സുപ്രിയ കുറിച്ചു. പുസ്തകങ്ങളെ സ്നേഹിക്കുന്ന നിരവധിപേരാണ് സുപ്രിയയെ അനുകൂലിച്ച് രംഗത്ത് എത്തിയത്. അതിൽ ഏറെ രസകരമായ കമന്റ്‌ ഇങ്ങനെയായിരുന്നു ‘അലി വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ എന്തുചെയ്യുമെന്ന് ? ഈ കമന്റിന് മകൾ അവ വീണ്ടും വായിക്കുമെന്നാണ് സുപ്രിയ മറുപടി കുറിച്ചത്.

പൃഥ്വിരാജും സുപ്രിയയും പങ്കുവെയ്ക്കാറുള്ള അലിയെ കുറിച്ചുള്ള വിശേഷങ്ങൾ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. പതിവ് പോലെ തന്നെ ഇത്തവണത്തെ വിശേഷവും സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി കഴിഞ്ഞു. അതേസമയം തീർപ്പാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ പൃഥ്വിരാജ് സിനിമ. പ്രഭാസിന്റെ സലാറിലും പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്. ‍കൂടാതെ വിജയ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാന്റേയും പണിപ്പുരയിലാണ് പൃഥ്വിരാജ്. മലയാള സിനിമയിലെ എക്കാലത്തേയും വലിയ ബോക്സ് ഓഫീസ് വിജയം നേടിയ സിനിമയായിരുന്നു ലൂസിഫർ. മോഹൻലാലാണ് ചിത്രത്തിൽ നായകനായത്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു ലൂസിഫർ.