എന്റെ ജീവിതത്തിലെ ഏറ്റവും അനുഗ്രഹപ്പട്ട നിമിഷം; വിശേഷ ദിനത്തിൽ ലാലേട്ടൻ വീട്ടിൽ കുട്ടി താരത്തിന് സ്നേഹവിരുന്ന്, ആ വലിയ ആഗ്രഹം സാധിച്ച് സ്റ്റാർ സിംഗർ ജേതാവ് ആവിർഭവ്.!! | Super Star Singer Winner Avirbhav In Mohanlal Home

Super Star Singer Winner Avirbhav In Mohanlal Home : സംഗീത ലോകത്തെ പ്രമുഖ ഗായകരെ ഞെട്ടിച്ചുകൊണ്ട് ഹിന്ദി സംഗീത റിയാലിറ്റി ഷോയിൽ ജേതാവായ കുട്ടിയാണ് ഇടുക്കി രാമക്കൽമേട് സ്വദേശി എസ് ആവിർഭവ്. സൂപ്പർസ്റ്റാർ സിംഗർ സീസൺ ത്രീയിലാണ് തന്റെ കഴിവ് തെളിയിച്ചു 10 ലക്ഷം രൂപയുടെ സമ്മാനത്തുക സ്വന്തമാക്കിയത്. ഏഴു വയസ്സ് മാത്രം പ്രായമുള്ള കൊച്ചു മിടുക്കനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.

7 മുതൽ 15 വയസ്സു വരെയുള്ള 15 ഗായകർ പങ്കെടുക്കുന്ന ഷോയിൽ മുംബൈയിൽ വെച്ച് പാടിയാണ് ഈ രണ്ടാം ക്ലാസുകാരൻ ഒന്നാമത് എത്തിയത്. ആവിർഭവ് തന്റെ പ്രിയപ്പെട്ടവരുടെ ബാബുക്കുട്ടനാണ്. ഏകദേശം ഏഴ് മാസത്തോളം നീണ്ടുനിന്ന ഈ മ്യൂസിക് ഷോയിൽ തന്റെ വിധികർത്താക്കളെ അടക്കം അമ്പരപ്പിച്ചുകൊണ്ട് മികച്ച പ്രകടനമാണ് ബാബുക്കുട്ടൻ കാഴ്ചവച്ചത്. സ്റ്റാർ മ്യൂസിക് ഷോയിലെ വിധികർത്താക്കൾ കുട്ടിയെ ഗായകരിലെ ഷാരൂഖാൻ എന്നാണ് വിശേഷിപ്പിച്ചത്.

ആവിർഭവിന്റെതായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് കുട്ടിയുടെ പുതിയൊരു പോസ്റ്റാണ്. തന്റെ ഏറ്റവും വലിയ ആഗ്രഹം സഫലമായതിന്റെ സന്തോഷമാണ് കുട്ടി താരത്തിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. ലാലേട്ടനെ നേരിൽ കാണാൻ ആഗ്രഹിക്കാത്ത മലയാളികൾ ആരുമില്ല . അത്തരത്തിൽ ഇപ്പോൾ ലാലേട്ടനെ കാണണം എന്ന തന്റെ ആഗ്രഹം സാധിച്ച സന്തോഷമാണ് ആരാധകരുമായി ആവിർഭവ് പങ്കുവെക്കുന്നത്.

ലാലേട്ടനോടും ഭാര്യ സുചിത്രയോട ഒപ്പം ഉള്ള ചിത്രം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ പ്രണവ് മോഹന്ലാലിനൊപ്പമുള്ള ചിത്രവും കാണാം. നിരവധി ആരാധകരാണ് ഈ ചിത്രത്തിന് ചുവടെ കമന്റുകളുമായി എത്തിയത്. അങ്ങനെ മോന്റെ ആഗ്രഹവും സാധിച്ചു എല്ലാ ആഗ്രഹങ്ങളും സാധിക്കട്ടെ എന്നാണ് ഒരു ആരാധകൻ കമന്റ് നൽകിയത്. “ശ്രീരാഗമോ തേടുന്നു നിൻ” എന്ന ഗാനം ബാഗ്രൗണ്ടിൽ വച്ചാണ് ആവിർഭവിന്റെ പോസ്റ്റ്‌. ലാലേട്ടന്റെ അമ്മയുടെ പിറന്നാൾ ദിവസം ആവിർഭവ് പാട്ടുപാടിയ വീഡിയോയും വൈറൽ ആയിരുന്നു.