രണ്ട് കൈകളും ഇല്ലാതെ പ്രണവ് പ്രണവിന് ഇനി യൂസഫ്ഭായ്ടെ സ്‌നേഹ തണലിൽ.!! എന്ത് ചോദിച്ചാലും തരും; പക്ഷെ അവൻ ചോദിച്ചത് ഒരു ജോലി.!! | MA Yusuff Ali Give A Job To Pranav In New Lulu mall Palakkad

MA Yusuff Ali Give A Job To Pranav In New Lulu mall Palakkad : മലയാളികളിൽ ആസ്തിയിൽ മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയാണ് എംഎ യൂസഫലി. സമൂഹത്തിൽ പാവങ്ങളെ സഹായിക്കുന്ന വലിയ മനസിന് ഉടമകൂടിയാണ് എംഎ യൂസഫി. കേരളത്തിലെ അഞ്ചാമത്തെ ലുലു ഷോപ്പിംങ്ങ് കേന്ദ്രമാണ് ഇന്നലെ പാലക്കാട് പ്രവർത്തനം ആരംഭിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിതന്നെയാണ് ഉദ്ഘാടനം

ചെയ്തതും. ജന്മനാ ഇരു കൈകളുമില്ലാത്ത പാലക്കാട് സ്വദേശി പ്രണവിന് പുതുതായി ആരംഭിച്ച ലുലുമാളിൽ ജോലി നൽകുമെന്ന വാഗ്ദാനം നൽകിയിരിക്കുകയാണ് എംഎ യൂസഫലി. യൂസഫലിയെ കണ്ടപ്പോൾ സന്തോഷം കൊണ്ട് ഫോണെടുത്ത് പ്രണവ് കാൽ കൊണ്ട് സെൽഫിയെടുക്കുകയായിരുന്നു. പിന്നീട് പ്രണവ് കരഞ്ഞുകൊണ്ട് പ്രണവിൻ്റെ ആവശ്യം യൂസഫലി സാറിന് മുന്നിൽ സമർപ്പിച്ചു. എനിക്കൊരു

ജോലിയില്ലാത്തതാണ് എൻ്റെ ഏറ്റവും വലിയ വിഷമമെന്നും, എന്തെങ്കിലുമൊരു ജോലി കിട്ടിയിട്ട് വേണമെനിക്ക് എൻ്റെ അച്ഛനെ ഒന്ന് സഹായിക്കണമെന്ന് പറയുകയായിരുന്നു പ്രണവ്. എന്ത് ജോലി ചെയ്യുമെന്ന് ചോദിച്ചപ്പോൾ, ഏത് ജോലി ചെയ്യാനുമുള്ള കോൺഫിഡൻസുണ്ടെന്ന് പറയുകയാണ് പ്രണവ്. ഉടൻ തന്നെ അവിടെയുള്ള ജീവനക്കാരോട് പ്രണവിന് ഇവിടെ അവന് ചെയ്യാൻ കഴിയുന്ന ജോലി

കൊടുക്കണമെന്ന് പറയുകയായിരുന്നു യൂസഫലി. പിന്നീട് അടുത്ത തവണ ഞാൻ ലുലു മാളിൽ വരുമ്പോൾ പ്രണവ് ഇവിടെ ജോലിയിൽ ജോയിൻ ചെയ്ത് ജോലി ചെയ്യുന്നതു കാണണമെന്ന് പറയുകയായിരുന്നു യൂസഫലി. പിന്നീട് കാലുകൊണ്ട് മനോഹരമായി വരച്ച യൂസഫലിയുടെ ചിത്രം അദ്ദേഹത്തിന് നൽകുകയും ചെയ്തു. ഷാഫി പറമ്പിൽ എംഎൽഎയും ഉദ്ഘാടനത്തിന് എത്തിയിരുന്നു. ഗംഭീര ചടങ്ങുകളോടെ ഇന്നലെ നടന്ന ലുലു മാളിൻ്റെ ഉദ്ഘാടനത്തിനു ശേഷം 1400 പേർക്കാണ് അവിടെ ജോലി ലഭിച്ചത്. ഇതിൽ മുക്കാൽ ഭാഗവും പാലക്കാട് സ്വദേശികളുമാണ്. കേരളത്തിലെ മറ്റു പട്ടണങ്ങളിൽ കൂടി പുതിയ മാളുകൾ തുടങ്ങാനുള്ള ഒരുക്കത്തിലാണ് എംഎ യൂസഫലി.