ഭാര്യക്കൊപ്പം പിറന്നാൾ ആഘോഷിച്ച് സണ്ണി വെയ്ൻ.. പിറന്നാൾ ആശംസകളുമായി കുഞ്ഞിക്കയും മറ്റ് താരങ്ങളും.!!

ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിലെ കുരുടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് സണ്ണി വെയ്ൻ. ദുൽകർ സൽമാനൊപ്പം സഹാനടന്റെ വേഷമായിരുന്നു ചിത്രത്തിൽ.

സണ്ണിയുടെ മുപ്പത്തേഴാം പിറന്നാൾ ദിനം കഴിഞ്ഞ ദിവസമായിരുന്നു. “ഹാപ്പി ബിർത്തഡേ സണ്ണിച്ചാ നീ എൻറെ സഹോദരനായിരുന്നെങ്കിൽ നമ്മളിത്രയും അടത്തിരുന്നില്ല.” എന്ന് തുടങ്ങുന്ന വാക്കുകളിലൂടെയാണ് ദുൽക്കർ തൻറെ പിറന്നാൾ ആശംസകൾ സണ്ണിക്ക് നൽകിയിരിക്കുന്നത്.

സണ്ണിയുടെ പുതിയ ചിത്രമായ ടീസർ ആന്റണിയുടെ ടീസർ പങ്കുവെച്ചുകൊണ്ടാണ് പ്രത്വിരാജ് ആശംസകൾ അറിയിച്ചിരിക്കുന്നത്. മറ്റു പല താരങ്ങളും ടീസർ പങ്കുവെച്ചുകൊണ്ട് ആശംസകൾ അറിയിച്ചിട്ടുണ്ട്. ഒട്ടനവധി ആരാധകരും സണ്ണിക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ചലച്ചിത്രരംഗത്ത് തന്റേതായ സ്ഥാനം കണ്ടെത്താൻ സണ്ണിക് കഴിഞ്ഞിട്ടുണ്ട്. സെക്കൻഡ് ഷോക്ക് ശേഷം തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിൽ ഗസ്റ്റ് റോളിൽ അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ മറ്റനേകം ചിത്രങ്ങളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച വ്യക്തിയാണ് സണ്ണി വെയ്ൻ.