അമ്മയുടെ മീറ്റിങ്ങിന് എന്തിനാ പിള്ളേരെ കൊണ്ടു വരുന്നത് എന്ന ചോദ്യത്തിന് സുകുമാരൻ അന്ന് പറഞ്ഞ മറുപടി വർഷങ്ങൾക്ക് ശേഷം സത്യമായി.!!! ബാലചന്ദ്ര മേനോൻ

പഴയ തലമുറയുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരു താരമാണ് സുകുമാരൻ. നിർമ്മാല്യം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാലോകത്തെത്തിയത്. എം.ടി വാസുദേവൻ നായർ സംവിധാനം ചെയ്ത ചിത്രത്തിൽ ധിക്കാരിയായ ഒരു ചെറുപ്പക്കാരൻറെ വേഷമായിരുന്നു അദ്ദേഹത്തിന്.

മലയാളത്തിലേക്ക് ആദ്യമായി ഭരത് അവാർഡ് കൊണ്ടുവന്ന ചിത്രമായിരുന്നു ഇത്. 250 ഓളം ചിത്രങ്ങളിൽ അഭിനയിക്കുകയും രണ്ടു ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. സുകുമാരനെയും മക്കളെയും കുറിച്ചുള്ള ഓർമ പങ്കുവെക്കുകയാണ് ബാലചന്ദ്ര മേനോൻ.

പണ്ടൊരിക്കൽ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിന് വരുമ്പോൾ കുട്ടികളെ കൊണ്ടുവന്നിരുന്നു. അന്ന് അതിനെക്കുറിച്ച് ചോദിച്ചപ്പോൾ “‘നമ്മുടെ കാലം കഴിഞ്ഞാലും നാളെ രണ്ടു സൂപ്പര്‍ സ്റ്റാറുകള്‍ വേണ്ടേ ആശാനേ നിങ്ങള്‍ക്ക്.. അതുകൊണ്ട് നേരത്തെ കൊണ്ടുവന്നതാ’ എന്നായിരുന്നു മറുപടി.

ഇന്ന് മലയാള സിനിമയിലെ സൂപ്പർ താരങ്ങളാണ് സുകുമാരൻറെ മക്കളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവർ. അന്ന് തമാശക്ക് പറഞ്ഞ വാക്കുകൾ ഇന്ന് സത്യമായിരിക്കുകയാണ്. സുകുമാരൻറെ എല്ലാ കഴിവുകളും മക്കൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ് പൊതുവെ പറയാറുള്ളത്.