ശ്വേതയുടെ പ്രണയത്തെ എതിർത്തു. അശ്വിനെ കുറിച്ചുള്ള അഭിപ്രായം ഇതായിരുന്നു. സുജാത മനസ്സ് തുറക്കുന്നു!!

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഗായികമാരാണ് സുജാത മോഹനും മകൾ ശ്വേത മോഹനും. ഇവരുവരും തങ്ങളുടേതായ രീതിയിൽ ഗാനങ്ങൾ ആലപിച്ച് പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. വളരെ പെട്ടന്ന് തന്നെ ആരാധകരുടെ മനം കവർ പാട്ടുകാരാണ് ഈ അമ്മയും മകളും. അമ്മയായാണ് തന്നെ വളർത്തിയത് എന്ന് ശ്വേത പലപ്പോഴും പറയാറുണ്ട്.

ഡോക്ടറായ മോഹനുമൊപ്പമുള്ള വിവാഹത്തെ കുറിച്ച് സുജാത പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ശ്വേതയുടെ മകളായ ശ്രേഷ്ഠയാണ് ഇപ്പോൾ ഇവരുടെ കുടുബത്തിലെ താരം. കൊച്ചുമകളെ കുറിച്ച് സുജാത പലപ്പോഴും പറയാറുണ്ട്. ശ്വേതയുടെ അടുത്ത സുഹൃത്തായ അശ്വിനെയാണ് ശ്വേത വിവാഹം ചെയ്തത്.

മകളുടെ പ്രണയത്തെക്കുറിച്ച് സുജാത പങ്ക് വച്ച വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു അഭിമുഖത്തിലാണ് സുജാത ഈ കാര്യം വെളിപ്പെടുത്തിയത്. പ്രണയവിവാഹമായിരുന്നു ശ്വേതയുടേത്. ഇവരുടെ പ്രണയത്തിൽ വില്ലൻ വേഷമായിരുന്നു സുജാതയ്ക്ക് ഉണ്ടായിരുന്നത്. തങ്ങൾക്ക് അശ്വിനെ ആദ്യം മുതൽ തന്നെ അറിയാമായിരുന്നു അശ്വിനെ ഇഷ്ടവുമായിരുന്നു എന്നാണ് സുജാത പറഞ്ഞത്.

അശ്വിനെ പ്രണയിക്കുന്ന കാര്യം അറിഞ്ഞപ്പോൾ തോന്നിയത് അവർ അമേരിക്കയിൽ ആണല്ലോ എന്നാണ്. അവൾ അമേരിക്കയിൽ പോയാൽ താൻ എന്ത് ചെയ്യുമെന്നും താൻ വിചാരിച്ചു എന്നും സുജാത പറയുന്നു. അശ്വിന്റെ സ്വഭാവം വച്ച് നോക്കിയാൽ അവരെ തമ്മിൽ പിരിക്കാനും തോന്നുന്നില്ലെന്നും സുജാത പറഞ്ഞു.