ഒറ്റ ഫ്രെമിൽ ആരൊക്കെ എന്ന് നോക്ക്യേ!! ഒത്തു കൂടലിന്റെ ആനന്ദം കൂട്ടുക്കാർക്ക് ഒപ്പമുള്ള ചിത്രവുമായി സുഹാസിനി… | Suhasini Hasan Share A Memory

Suhasini Hasan Share A Memory Malayalam : 1983ല്‍ പത്മരാജൻ സംവിധാനം ചെയ്ത കൂടെവിടെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് സുഹാസിനി. 1999 വാനപ്രസ്ഥം എന്ന ചിത്രത്തിൽ അഭിനയിച്ചു. മോഹൻലാലിനൊപ്പം അഭിനയിച്ച ഇതിലെ കഥാപാത്രം വളരെയധികം പ്രേക്ഷകപ്രീതി നേടിയെടുത്തിരുന്നു. 1996 ഇന്ദിര എന്ന ചിത്രം സംവിധാനം ചെയ്യുകയും 86ൽ സിന്ധുഭൈരവി എന്ന ചിത്രത്തിലെ വേഷത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയെടുക്കുകയും ചെയ്തു.

തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലെ മുൻ നിര നായകന്മാർക്കൊപ്പം ശ്രദ്ധേയമായ വേഷങ്ങൾ സുഹാസിനി കൈകാര്യം ചെയ്തു. പ്രമുഖ തമിഴ് സംവിധായകനായ മണി രത്നത്തെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഭർത്താവുമായി ചേർന്ന് മദ്രാസ് ടാക്കീസ് എന്ന പേരിൽ ചലച്ചിത്ര നിർമ്മാണ സ്ഥാപനവും നിലവിൽ നടത്തിവരികയാണ് താരം. സിനിമയിലെ പ്രിയ സുഹൃത്തുക്കൾക്കൊപ്പം വീണ്ടും ഒത്തു കൂടിയതിന്റെ സന്തോഷമാണ് താരം ഏറ്റവും ഒടുവിൽ പങ്കുവെച്ചിരിക്കുന്നത്.

റഹ്മാൻ, സരിത, ഖുഷ്ബു, രാധികാ ശരത് കുമാർ, ഭാഗ്യരാജ് എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രമാണ് പ്രിയതാരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 80 കളിലെ തെന്നിന്ത്യൻ താരങ്ങളുടെ കൂട്ടായ്മയാണ് ക്ലാസ് ഓഫ് എയ്റ്റിസ്. ഇടയ്ക്കിടയ്ക്കുള്ള ഇവരുടെ ഒത്തുചേരലുകളും ഇതിൻറെ ഭാഗമായി ഉണ്ടാകും. 2009 ൽ സുഹാസിനി മണിരത്നവും ലിസിയും ചേർന്നാണ് ഈ റീ യൂണിയൻ ആരംഭിച്ചത്. സുഹാസിനി പങ്കുവച്ച ചിത്രങ്ങൾക്ക് വളരെ മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.

ഈ സൗഹൃദവും കൂട്ടായ്മയും എല്ലാകാലത്തും ഒരേപോലെ നിലനിൽക്കണം എന്ന ആഗ്രഹവും പ്രാർത്ഥനയും ചിത്രത്തിന് താഴെ പങ്കുവയ്ക്കുന്ന നിരവധിപേരെയും കാണാൻ കഴിയും. ഇന്നും അഭിനയരംഗത്ത് സുഹാസിനി സജീവ സാന്നിധ്യമാണ്. അഭിനയത്രി എന്നതിന് പുറമെ ചായാഗ്രഹക എന്ന നിലയിലും ഇതിനോടകം താരം ശ്രദ്ധ നേടി കഴിഞ്ഞു.

Rate this post