എന്നും ഇപ്പോഴും ഞാൻ നിന്നെ സ്നേഹിക്കുന്നു; സോനൂന് ലക്ഷങ്ങളുടെ സമ്മാനവുമായി ബഷീർ ബഷി.!! | Suhana And Basheer Bashi 13 th Wedding Anniversary Celebration Malayalam

Suhana Basheer Bashi 13 th Wedding Anniversary Celebration Goes Viral Malayalam : പതിമൂന്നാം വിവാഹ വാർഷികം ഗംഭീരമായ ആഘോഷിച്ച് ബഷീറും സുഹാനയും ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളിക്ക് സുപരിചിതനായ താരമാണ് ബഷീർ ബഷി. സമൂഹമാധ്യമങ്ങളില്‍ സജീവമായ ബഷീര്‍ തന്‍റെ വ്യക്തിപരമായ വിശേഷങ്ങളൊക്കെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്കായി പങ്കുവെക്കാറുണ്ട്. രണ്ട് ഭാര്യമാരുള്ള ബഷീര്‍ ആദ്യമൊക്കെ അതിന്‍റെ പേരില്‍ നിരവധി വിമർശനങ്ങൾ നേരിട്ടെങ്കിലും, എന്നാല്‍ ഇപ്പോൾ ഇവർ പ്രേക്ഷകരുടെ ഇഷ്ട കുടുംബമായി മാറിക്കഴിഞ്ഞിരിക്കുക ആണ്.

അതുകൊണ്ട് തന്നെ ഇവരുടെ കൂടുതൽ വിശേഷങ്ങൾ അറിയാൻ മലയാളി പ്രേക്ഷകർ കൗതുകത്തോടെ കാത്തിരിക്കാറുമുണ്ട്. ഇപ്പോഴിതാ ബഷീറും സുഹാനയും കുടുംബാംഗങ്ങൾക്കൊപ്പം പതിമൂന്നാം വിവാഹ വാർഷികം ആഘോഷിക്കുന്ന വീഡിയോ ആണ് തന്റെ യൂട്യൂബ് ചാനലിലൂടെ സുഹാന ആരാധകർക്ക് ആയി പങ്കുവെച്ചിരിക്കുന്നത്. പതിമൂന്നാം വെഡ്ഡിങ് ആനിവേഴ്‌സറിക്ക് മുന്നോടിയായി ഭാര്യ സുഹാനയ്ക്ക് സമ്മാനം നല്‍കുന്നതിന്റെ വിശേഷങ്ങളായിരുന്നു കഴിഞ്ഞ വീഡിയോയില്‍.

സുഹാന ഗർഭിണി ആണെന്ന തരത്തിലുള്ള വാർത്തകൾ കണ്ടു, അതിൽ ഒരു സത്യവും ഇല്ല എന്ന് ബഷീറും സുഹാനയും വീഡിയോയിൽ വെളിപ്പെടുത്തി. പതിമൂന്നു വർഷം സോനു നീ എന്നെ സഹിക്കുകയിരുന്നു എന്ന് ബഷീർ സോനുവിനോട് പറയുന്നതും കാണാം. വിവാഹത്തിന് മുൻപും ശേഷവും ഇരുവരും പ്രണയിച്ചു നടന്ന വിശേഷങ്ങളെ കുറിച്ചും, കുടുംബജീവിതം എങ്ങനെ സന്തോഷകരമായി മുന്നോട്ടു കൊണ്ടുപോകുന്നു എന്നും പ്രേക്ഷകർക്ക് മുന്നിൽ തുറന്നു സംസാരിക്കുക ആണ് ബഷീറും സുഹാനയും.

ഒപ്പം “ഞങ്ങൾക്ക് ഈ ഫേക്ക് വാർത്തകൾക്ക് പുറകെ പോകാൻ സമയം ഇല്ല” എന്നും സോനവും ബഷിയും ഒരേ സ്വരത്തിൽ പറയുന്നു. “അന്ന് ഞാന്‍ ഐ ലവ് യൂ എന്ന് പറഞ്ഞു. അത് എന്നന്നേക്കുമായിരുന്നു. നീയെപ്പോഴും നീയായിരിക്കുക. ഹാപ്പി വെഡ്ഡിങ് ആനിവേഴ്‌സറി” എന്ന ക്യാപ്ഷനോടെ ആണ് ബഷീര്‍ സുഹാനയ്‌ക്കൊപ്പമുള്ള ഫോട്ടോ വിവാഹ വാർഷിക ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. നിമിഷനേരം കൊണ്ട് ചിത്രം വൈറലായി മാറി, താരങ്ങളും ആരാധകരുമെല്ലാം പോസ്റ്റിന് താഴെയായി കമന്റുകളുമായി എത്തി. വിവാഹ വാർഷിക ആഘോഷത്തിന് വേണ്ട കാര്യങ്ങളെല്ലാം ചെയ്ത് മഷൂറയും കുടുംബത്തോടൊപ്പം സജീവമായിരുന്നു.