അന്നും ഇന്നും ആരാധകരെ അമ്പരപ്പിക്കുന്ന അഴക് തന്നെ..!! ഈ സൗന്ദര്യ രഹസ്യം എന്തെന്ന് ആരാധകർ… | Suchitra Murali Life

Suchitra Murali : ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന ശാലീന സൗന്ദര്യത്തിന് ഉടമയാണ് സുചിത്ര. പഴയകാല ചിത്രങ്ങളിൽ സഹനടിയായും നായികയായും ഒക്കെ മികച്ച ഒരുപിടി വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട് സുചിത്ര. ജഗദീഷിന്റെ നായികയായാണ് കൂടുതലായും താരം എത്തിയിരുന്നത്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെയായിരുന്നു താരം വിവാഹിതയായതും അമേരിക്കയിലേക്ക് ചേക്കേറുന്നതും.പിന്നീട് അമേരിക്കയുടെ മരുമകളായി മാറിയ സുചിത്രാ അമേരിക്കയിൽതന്നെ സ്ഥിരതാമസമാക്കുകയായിരുന്നു ചെയ്തത്.

പതിനാലാമത്തെ വയസ്സിൽ ആയിരുന്നു സിനിമയിൽ തന്നെ അരങ്ങേറ്റം ആരംഭിക്കുന്നത്. മലയാള സിനിമയിലും തമിഴിലുമൊക്കെ തന്നെ തന്റെ സാന്നിധ്യം തെളിയിച്ചിട്ടുണ്ട് താരം. 1990ലെ നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രമായിരുന്നു താരത്തിന്റെ ആദ്യചിത്രം. പിന്നീടങ്ങോട്ട് മികച്ച ചിത്രങ്ങളുടെ ഭാഗമായി തന്നെ താരം മാറുകയായിരുന്നു ചെയ്തത്. താൻ ഒരു സിനിമാനടി ആകുവാനുള്ള ആഗ്രഹം തന്റെ അച്ഛനായിരുന്നു കൂടുതലും ഉണ്ടായിരുന്നത് എന്നാണ് പല അഭിമുഖങ്ങളിലും സൂചിത്രാ തുറന്നു പറഞ്ഞിട്ടുള്ളത്.വർഷങ്ങൾക്കിപ്പുറവും പഴയ സൗന്ദര്യം അത് പോലെ കാത്തുസൂക്ഷിക്കുന്ന ഒരു വ്യക്തി കൂടിയാണ് സുചിത്ര.

അന്നും ഇന്നും ഒരുപോലെ തന്നെ..!! ഈ സൗന്ദര്യ രഹസ്യം എന്തെന്ന് ആരാധകർ...
അന്നും ഇന്നും ഒരുപോലെ തന്നെ..!! ഈ സൗന്ദര്യ രഹസ്യം എന്തെന്ന് ആരാധകർ…

താരത്തിന് ഒരു സഹോദരനും ഉണ്ട്. തിരുവനന്തപുരത്തായിരുന്നു താരത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം എല്ലാം തന്നെ. പിന്നീട് സിനിമയിൽ മുഖ്യ നടിയായി താരം മാറുകയായിരുന്നു ചെയ്തത്.മമ്മൂട്ടി മോഹൻലാൽ, മുകേഷ്,ജഗദീഷ്,സിദ്ദിഖ്,ജയറാം തുടങ്ങിയ നായകന്മാർക്കൊപ്പം മികച്ച കഥാപാത്രങ്ങളെ തന്നെയായിരുന്നു താരം അനശ്വരമാക്കിയിട്ടുണ്ടായിരുന്നത്. ഇരുപത്തിയാറാം വയസ്സിലാണ് സിനിമയോട് പൂർണ്ണമായും ഒരു അവധി സുചിത്ര പറയുന്നത്.

അപ്പോഴേക്കും 38 സിനിമകളുടെ ഭാഗമായി താരം മാറിക്കഴിഞ്ഞിരുന്നു. തമിഴിലും ഒരുപിടി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. ഒരു നായിക എന്നതിലുപരി ഒരു ക്ലാസിക്കൽ നർത്തകി കൂടിയാണ് സുചിത്ര. ഭരതനാട്യം മോഹിനിയാട്ടം കുച്ചുപ്പുടി എന്നിവയിൽ എല്ലാം തന്നെ പരിശീലനം നേടിയിട്ടുണ്ട് താരം. ഇപ്പോൾ താരത്തിന്റെ ഒരു പഴയകാല ഇന്റർവ്യൂവാണ് സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ആളുകളെല്ലാം ഒരേപോലെ പറയുന്ന ഒരു കാര്യമുണ്ട് ഇപ്പോഴും സുചിത്രയുടെ സൗന്ദര്യത്തിന് ഒട്ടും മങ്ങലേറ്റിട്ടില്ലന്ന്.