കൗമാരക്കാലം മുതൽ കണ്ട സ്വപ്നം.!! അമ്മയുടെ ആ വലിയ ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് വിസ്മയ; തുള്ളിച്ചാടി സുചിത്ര മോഹൻലാൽ.!! | Suchitra Mohanlal Wish Come True Moment

Suchitra Mohanlal Wish Come True Moment : മലയാള സിനിമയുടെ താരരാജാവാണ് നടൻ മോഹൻലാൽ. ഒട്ടേറെ ചലച്ചിത്രങ്ങളിലൂടെ കേരളത്തിൽ മാത്രമല്ല ഇന്ത്യ ഒട്ടാകെ ആരാധകരുള്ള ഒരാൾ കൂടിയാണ് മോഹൻലാൽ.

സൂപ്പർ സ്റ്റാറുകളുടെ വാർത്തകളും വിശേഷങ്ങളുമെല്ലാം ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയും ആരാധകരും ഏറ്റെടുക്കാറുണ്ട്. അതിനാൽ തന്നെ ഇവരുടെ വ്യക്തി ജീവിതത്തിലെ വാർത്തകൾ വളരെ പെട്ടെന്നാണ് സൈബർ ഇടങ്ങളിൽ വൈറലായി മാറാറുള്ളത്. ഇപ്പോൾ ഇതാ അങ്ങനെയുള്ള ഒരു താര വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ഏറ്റെടുക്കുന്നത്. ലോകമെമ്പാടും ഒട്ടെറെ ആരാധകരുണ്ടെങ്കിലും സ്വന്തം പിതാവിന്റെ പേരും പ്രശക്തിയും ഒരു തരി പോലും ജീവിതത്തിൽ എടുക്കാത്ത മക്കളാണ് പ്രണവ് മോഹൻലാലും, വിസമയ മോഹൻലാലും.

നിലവിൽ വിസ്മയ മോഹൻലാൽ സോഷ്യൽ മീഡിയ വഴി പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റാണ് ഏറെ ജനശ്രദ്ധ പിടിച്ചു പറ്റുന്നത്. തന്റെ അമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു കൊടുത്തതിന്റെ സന്തോഷത്തിലാണ് വിസ്മയ മോഹൻലാൽ. സുചിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു തന്റെ ഇഷ്ട ഗായകനെ നേരിൽ കാണാനും അദ്ദേഹത്തിന്റെ പരിപാടിയിൽ പങ്കെടുക്കുകയും എന്നത്.

എന്നാൽ ആ സ്വപ്‌നം ഇപ്പോൾ വിസ്മയ മോഹൻലാൽ സാധിച്ചു കൊടുത്തിരിക്കുകയാണ്. ഇഷ്ട ഗായകന്റെ പരിപാടി കാണാനെത്തി ആവേശം കൊണ്ട് തുള്ളി ചാടുന്ന സുചിത്ര മോഹൻലാൽ ദൃശ്യങ്ങളും വീഡിയോയുമാണ് വിസ്മയ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കുവെച്ചത്. ഒരുപാട് ഫോള്ളോവെർസുള്ള വിസ്മയയുടെ ഏറ്റവും പുതിയ പോസ്റ്റിനു നിരവധി പേരാണ് ലൈക്സം, കമന്റ്സം പങ്കുവെച്ച് രംഗത്തെത്തിയത്. ഇരുകൈകളും നീട്ടിയാണ് ആരാധകർ തന്റെ വീഡിയോ സ്വീകരിച്ചത്. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുക എന്നത് ഏതൊരു മക്കളുടെയും കടമയാണ് എന്ന് വിസ്മയ മോഹൻലാൽ ഈ പോസ്റ്റിലൂടെ പറയാതെ പറഞ്ഞു.