സുബ്ബലക്ഷ്മി അമ്മയുടെ അവസാന വീഡിയോ.!! സ്നേഹം തുളുമ്പുന്ന ആ കളി ചിരികൾ ഇനി ഇല്ല; അവസാന ദൃശ്യങ്ങൾ പങ്കിട്ട് സൗഭാഗ്യ വെങ്കിടേഷ്.!! | Subbalakshmi Last Video

Subbalakshmi Last Video : നന്ദനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് സുബ്ബലക്ഷ്മി. വളരെ വൈകിയാണ് അഭിനയത്തിലേക്ക് ചുവട് വെച്ചതെങ്കിലും സിനിമ- സീരിയൽ രംഗത്ത് എന്നും തന്റേതായ അടയാളപ്പെടുത്തൽ നടത്തുവാൻ സുബ്ബലക്ഷ്മിക്ക് സാധിക്കുകയുണ്ടായി. മലയാളത്തിന് പുറമേ തമിഴ് ഭാഷകളിൽ അടക്കം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത താരം കഴിഞ്ഞദിവസം

രാത്രിയോടെയാണ് ലോകത്തോട് വിട പറഞ്ഞത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് സുബ്ബലക്ഷ്മിയുടെ വിയോഗം മണിക്കൂറുകൾക്കു ശേഷം താരത്തിന്റെ വിയോഗത്തിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കുടുംബാംഗങ്ങൾ. താര കല്യാൺ ആണ് സുബ്ബലക്ഷ്മിയുടെ മകൾ. സിനിമ- സീരിയൽ രംഗത്ത് സജീവമാണ്

താരകല്യാണും. സുബ്ബലക്ഷ്മിയും താര കല്യാണും താരാ കല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷും പലപ്പോഴും ഒന്നിച്ച വീഡിയോകളിൽ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. കൊച്ചുമകളുമായി സുബ്ബലക്ഷ്മിക്ക് വളരെ വലിയ ഒരു ബന്ധം തന്നെയായിരുന്നു ഉള്ളത്. ഇപ്പോൾ മുത്തശ്ശിയുടെ വിയോഗത്തെപ്പറ്റി സൗഭാഗ്യ പങ്കുവെച്ച ഒരു പോസ്റ്റാണ് ആളുകളുടെ ഹൃദയം വേദനിപ്പിക്കുന്നത് എൻറെ മകൾ, എൻറെ അമ്മ, എൻറെ

മുത്തശ്ശി എൻറെ സുബ്ബു. കഴിഞ്ഞ 30 വർഷത്തെ എൻറെ ധൈര്യവും ബലവുമായി ഒപ്പം നിന്നയാൾ, എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി. എന്നെ വിട്ട് അവർ പോയിരിക്കുന്നു എന്ന ക്യാപ്ഷനോടെ ആണ് സുബ്ബലക്ഷ്മിക്കൊപ്പം അവസാന സമയത്തുണ്ടായിരുന്ന ചിത്രം സൗഭാഗ്യ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ഇതിനോടകം താരത്തിന് ആദരാഞ്ജലികൾ നേർന്നുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. വളരെ വൈകി സിനിമ രംഗത്തേക്ക് എത്തിയതുകൊണ്ട് തന്നെ അധികവും മുത്തശ്ശി വേഷങ്ങളിലൂടെയാണ് സുബ്ബലക്ഷ്മി തിളങ്ങിയിട്ടുള്ളത്. ദിലീപ് നായകനായി എത്തിയ കല്യാണരാമൻ എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രായം ഇത്രയുമായിട്ടും മകളെയോ കൊച്ചു മക്കളെയോ ആരെയും ബുദ്ധിമുട്ടിക്കാതെ ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നു സുബ്ബലക്ഷ്മി താമസിച്ചിരുന്നത്. സുബ്ബലക്ഷ്മിക്ക് അതാണ് ഇഷ്ടമെന്ന് താരകല്യാണും സൗഭാഗ്യയും പലതവണ തുറന്നു പറഞ്ഞിട്ടുമുണ്ട്