സ്വർണ്ണ തിളക്കത്തിൽ ബിഗ്ഗ്‌ബോസ് രാജാവ്.!! ഇനി ദുബായിൽ ഇഷ്ടംപോലെ പാറിപറക്കം; പുതിയ സന്തോഷ വാർത്തയുമായി ഡോ റോബിൻ രാധാകൃഷ്ണൻ.!! | Dr Robin Radhakrishnan Received Dubai Golden Visa

Dr Robin Radhakrishnan Received Dubai Golden Visa : ബിഗ്‌ബോസ് മലയാളം സീസൺ ഫോറിൽ ഏറ്റവും കൂടുതൽ ഓളം സൃഷ്ടിച്ച താരമാണ് ഡോ റോബിൻ രാധാകൃഷ്ണൻ. പ്രൊഫഷണലി ഡോക്ടർ ആയ റോബിൻ ആദ്യമായി പങ്കെടുത്ത ടീവി ഷോ ആയിരുന്നു ബിഗ്‌ബോസ്. സെലിബ്രിറ്റികൾ പങ്കെടുക്കുന്ന ഒരു ഷോ ആണ് ബിഗ്ബോസ്സ് എന്നാൽ സെലിബ്രിറ്റി സ്റ്റാറ്റസ് ഇല്ലാതെ ഷോയിലേക്ക് കടന്ന് വന്നു മലയാളികളുടെ മനസ്സിൽ

ഇടം പിടിച്ച താരമാണ് റോബിൻ. ബിഗ്‌ബോസിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടും ഏറ്റവും കൂടുതൽ ഫാൻ ബേസ് സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. സീസൺ 5 ലും താരം അതിഥി ആയി പങ്കെടുത്തു. യൂട്യൂബിൽ മോട്ടിവേഷൻ സ്പീക്കർ ആയിരുന്ന റോബിന് നിരവധി ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. ഇപോഴിതാ സിനിമ എന്ന തന്റെ സ്വപ്നത്തിന് വേണ്ടി കഠിന പ്രയത്നം ചെയ്യുകയാണ് റോബിൻ. റോബിന്റെ വിശേഷങ്ങൾ

അറിയാൻ വേണ്ടി കാത്തിരിക്കുന്ന ഒരുപാട് ആരാധകർ താരത്തിന് ഇപ്പോഴും ഉണ്ട്.ഡ്രസ്സ്‌ ഡിസൈനിങ്ങ് മേഖലയിലെ യുവ സംരംഭക ആരതി പൊടിയെയാണ് റോബിൻ വിവാഹം കഴിക്കാൻ പോകുന്നത്. ഇരുവരുടെയും എൻഗേജ്മെന്റ് സോഷ്യൽ മീഡിയ വലിയ രീതിയിൽ ആഘോഷമാക്കിയിരുന്നു.ഇരുവരും ഒരുമിച്ചുള്ള വീഡിയോകളും ഫോട്ടോകളും എല്ലാം ഇവർ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്ക്

വെയ്ക്കാറുണ്ട്. മോഡലിങ് ഏറെ ഇഷ്ടപ്പെടുന്ന ആരതി പൊടി നായികയാകുന്ന സിനിമ ഉടൻ തന്നെ റിലീസ് ആകും. ഇപോഴിതാ മറ്റൊരു സന്തോഷമാണ് റോബിൻ രാധാകൃഷ്ണൻ തന്റെ ആരാധകരുമായി പങ്ക് വെയ്ക്കുന്നത്. ദുബായ് ഗവണ്മെന്റിന്റെ ഗോൾഡൻ വിസ സ്വന്തമാക്കിയിരിക്കുകയാണ് താരം.നിക്ഷേപകർ, ശാസ്ത്രജ്ഞർ, വ്യവസായികൾ, മുൻ നിര നായകന്മാർ എന്നിവരൊക്കെയാണ് ദുബായ് ഗോൾഡൻ വിസക്ക് യോഗ്യത നേടുന്നവർ.ദീർഘ കാല അടിസ്ഥാനത്തിൽ ദുബായിൽ ജോലി ചെയ്യാനോ പഠിക്കാനോ ബിസിനസ്‌ ചെയ്യാനോ ഗോൾഡൻ വിസ ലഭിക്കുന്നവർക്ക് പ്രത്യേക പരിഗണനകൾ ലഭിക്കും. റോബിൻ തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെയാണ് ഗോൾഡൻ വിസ ലഭിച്ച സന്തോഷ വാർത്ത ആരാധകരുമായി പങ്ക് വെച്ചത് ആരതി പൊടിയും താരത്തിന്റെ ആരാധകരുമെല്ലാം താരത്തിന് ആശംസകളുമായ് എത്തിയിട്ടുണ്ട്.