ഇതിലും മികച്ചതായി ഒന്നും കണ്ടെത്താനായില്ല, ശ്രീനിക്ക് സ്നേഹത്തിൽ പൊതിഞ്ഞ പിറന്നാൾ മധുരവുമായി പേളി മാണി.!! | Srinish Aravind Birthday Surprise By Pearle Maaney

Srinish Aravind Birthday Surprise By Pearle Maaney : അവതാരികയും അഭിനേത്രിയുമൊക്കെയായ പേളി മണിയുടെ ഭർത്താവ് ശ്രീനിഷിന്റെ പിറന്നാൾ വിശേഷമാണ് വൈറലാകുന്നത്. ശ്രീനീഷിനെ ഇത്ര വയസ്സോ എന്ന് പ്രേക്ഷകർ. ഇന്ത്യൻ ടിവി സീരിയലുകളിലെ നടനും മോഡലുമാണ് ശ്രീനിഷ് അരവിന്ദ്. തമിഴ് മലയാളം സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചു വന്നു. തമിഴ് കൂടാതെ തെലുങ്കിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ശ്രീനിഷിന് സാധിച്ചിട്ടുണ്ട്.

ബിഗ് ബോസ് മലയാളം സീസൺ വൺ റിയാലിറ്റി ഷോയിലെ അഞ്ച് ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു ശ്രീനിഷ്. ശ്രീനിഷിന്റെ 39 ആമത്തെ പിറന്നാളാണ് പേളി മണി ഇൻസ്റ്റഗ്രാമിലൂടെ രണ്ട് ഫോട്ടോകൾ ഷെയർ ചെയ്ത് അറിയിച്ചത്. വൈറൽ താരം ഒറങ്ങുട്ടാൻ എന്ന കുരങ്ങ കൂടെ ശ്രീനിഷ് കെട്ടിപ്പിടിച്ച് ഇരിക്കുന്ന ഫോട്ടോസാണ് പേളി മാണി പങ്കുവെച്ചത്. “ഞങ്ങളുടെ ഇതിനേക്കാൾ നല്ലൊരു ഫോട്ടോ കിട്ടിയില്ല. ഹാപ്പി ബർത്ത് ഡേ ശ്രീനിഷ്. ഹേറ്റേഴ്സ് ചിലപ്പോൾ പറയുമായിരിക്കും ഇത് ഫോട്ടോഷോപ്പ് ആണെന്ന്” എന്ന് തുടങ്ങിയ ക്യാപ്റ്റനോടേ ആണ് പേളി ശ്രീനീഷിന്റെ പിറന്നാൾ ഒരു ഫൺ പിറന്നാൾ ആക്കി മാറ്റിയത്.

ഇൻസ്റ്റഗ്രാമിലെ ഫോട്ടോസ് കൂടാതെ ഫാമിലി വ്ലോഗുകളും പേളി മാണിയുടെ യൂട്യൂബ് ചാനലിലൂടെ ആരാധകർക്ക് പ്രതീക്ഷിക്കാം. 2018ലെ ബിഗ് ബോസ് തരംഗമായി മാറിയ പ്രണയജോഡികൾ ആയിരുന്നു ശ്രീനീഷും പേളി മാണിയും. ഈ പ്രണയം വളർത്തിയെടുക്കുകയും 2019 വിവാഹിതരാവുകയും ചെയ്ത ശ്രീനിഷും പേളിയും കേരളത്തിലെ സോഷ്യൽ മീഡിയയിൽ തിളങ്ങിനിൽക്കുന്ന ദമ്പതികളിൽ ഒരാളാണ്.

2019 ജനുവരി 17 നായിരുന്നു പേളിയുടെയും ശ്രീനീഷിന്റെയും വിവാഹനിശ്ചയം. ഇരു മതത്തിൽ പെട്ടവർ ആയതുകൊണ്ട് ക്രിസ്ത്യൻ വിശ്വാസപ്രകാരവും ഹിന്ദു ആചാര പ്രകാരവും ഇരുവരും വിവാഹിതരായി. ഇപ്പോൾ ഇവരെക്കാൾ ആരാധകർക്ക് പ്രിയം ഇവരുടെ രണ്ടു പെൺമക്കളെയാണ്, നിളയും നിതാരയും. ചെറിയ കുഞ്ഞായിട്ടു പോലും നിലയ്ക്ക് സ്വന്തമായൊരു ഇൻസ്റ്റഗ്രാം ഹാൻഡിൽ വരെ ഉണ്ട്. ഇൻസ്റ്റഗ്രാമിൽ നിളയുടെ അത്ര ഫാൻ ബെയ്സുള്ള വേറെ കുട്ടികൾ ഉണ്ടാവില്ല.