മലയാള സിനിമയിലെ ഏറ്റവും മികച്ച തിരക്കഥാകൃത്ത് ഞാനാണ്.!! വിമലയെ ചേർത്തുപിടിച്ച് ശ്രീനിവാസൻ; മികച്ച നടനും കൂടെയെന്ന് ആരാധകർ.!! | Sreenivasan Latest Speech Goes Viral Malayalam

Sreenivasan Latest Speech Goes Viral Malayalam : മലയാള സിനിമയ്ക്ക് എല്ലാകാലത്തും പ്രിയപ്പെട്ട നടനായും തിരക്കഥാകൃത്തായും സംവിധായകനായും ഒക്കെ തിളങ്ങിയ താരമാണ് ശ്രീനിവാസൻ. മലയാള സിനിമയുടെ ഇന്നോളം ഉള്ള ചരിത്രം എടുത്താൽ അതിൽ മാറ്റിനിർത്താൻ ആകാത്ത അഭിവാജ്യ ഘടകങ്ങളിൽ ഒന്നും ശ്രീനിവാസന്റെ പേര് തന്നെയായിരിക്കും.

നടനായി അരങ്ങുവാണിരുന്ന കാലഘട്ടത്തിൽ തന്നെ മലയാളത്തിലെ പ്രഗൽഭരായ സംവിധായകർക്ക് വേണ്ടി തിരക്കഥകൾ ഒരുക്കി ശ്രീനിവാസൻ നിറഞ്ഞുനിന്നിരുന്നു. മോഹൻലാൽ, മമ്മൂട്ടി എന്നീ സൂപ്പർ താരങ്ങൾക്ക് വേണ്ടി പോലും തിരക്കഥ ഒരുക്കുവാൻ ഭാഗ്യം ലഭിച്ച ഒരു വ്യക്തി കൂടിയാണ് ശ്രീനിവാസൻ. കുടുംബപ്രേക്ഷകരെ തൊട്ടുണർത്തുന്ന കഥകൾ തൂലികയിൽ നിന്ന് അടർന്നു വീണപ്പോൾ നമുക്ക് കാണാൻ കഴിയുന്ന സാധാരണക്കാരനായിരുന്നു എന്നും ശ്രീനിവാസൻ കഥകളിൽ നിറഞ്ഞു നിന്നിരുന്നത്.

താൻ കടന്നുപോയ ജീവിത സാഹചര്യങ്ങളിൽ നിന്നും അനുഭവങ്ങളിൽ നിന്നും കഥകൾ ഒരുക്കിയ അദ്ദേഹം രോഗബാധിതനായതോടെയാണ് അഭിനയരംഗത്ത് നിന്ന് വിട പറഞ്ഞത്. കിളിച്ചുണ്ടൻ മാമ്പഴം, കഥ പറയുമ്പോൾ, ഒരു മറവത്തൂർ കനവ് തുടങ്ങി എന്നും മലയാളികൾ ഓർത്തിരിക്കുന്ന ഒരുപിടി ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ എഴുതുവാൻ ശ്രീനിവാസന് സാധിക്കുകയുണ്ടായി. സാമൂഹ്യ വിഷയങ്ങളിൽ എല്ലാം കടന്നു ചെല്ലുന്ന ചിത്രങ്ങൾ ഒരുക്കിയ അദ്ദേഹം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

രോഗവുമായുള്ള നീണ്ടകാലത്തെ പോരാട്ടത്തിനൊടുവിൽ ജീവിതത്തിലേക്കും അഭിനയത്തിലേക്കും ഉള്ള അദ്ദേഹത്തിൻറെ തിരിച്ചുവരവ് ഇതിനോടകം സോഷ്യൽ മീഡിയയിൽ നിറഞ്ഞു കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന കാപ്പ എന്ന ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങിൽ ശ്രീനിവാസൻ പങ്കെടുക്കാൻ എത്തിയത് ഭാര്യക്കൊപ്പം ആയിരുന്നു. തുടക്കം മുതൽ പോകുന്നത് വരെ ഭാര്യയുടെ കയ്യിൽ നിന്ന് പിടിവിടാതെ ഒരു താങ്ങായി പ്രിയതമയെ ചേർത്തു പിടിക്കുവാൻ അദ്ദേഹം മറന്നില്ല. മകൻ വിനീത് ശ്രീനിവാസൻ നായകനാകുന്ന കുറുക്കൻ എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ ഇപ്പോൾ അഭിനയരംഗത്തേക്ക് തിരിച്ചുവരുവാൻ ഒരുങ്ങുന്നത്.