ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ്.!! ഒടുവിൽ മറച്ചുവെച്ച വരനെ വെളിപ്പെടുത്തി കാർത്തിക നായർ; ദിലീപേട്ടൻ നായിക ഇനി രോഹിത് മേനോന് സ്വന്തം.!! | Karthika Nair Introduce Her Fiancee Post Viral

Karthika Nair Introduce Her Fiancee Post Viral : 2009 ൽ പുറത്തിറങ്ങിയ ജോഷ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് കാർത്തിക നായർ. മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന രാധയുടെ മകളാണ് കാർത്തിക. അമ്മയുടെ പാത പിന്തുടർന്ന് അഭിനയരംഗത്തേക്ക് കടന്നുവന്നെങ്കിലും കാർത്തികയെ ആളുകൾ കൂടുതൽ അറിഞ്ഞത് തമിഴ്, കന്നട ചിത്രങ്ങളിലൂടെയാണ്. അടുത്തിടെ താരം വിവാഹിതയാകാൻ

പോകുന്നു എന്ന സന്തോഷവാർത്ത ആരാധകരെ അറിയിച്ചിരുന്നു. എന്നാൽ വരനെ പറ്റിയുള്ള വിവരങ്ങൾ ഒന്നും പുറത്തുവിട്ടിരുന്നില്ല. മകൾക്ക് പിന്നാലെ രാധയും മകളുടെ കഴുത്തിൽ മിന്നുചാർത്താൻ പോകുന്ന വിവരം സോഷ്യൽ മീഡിയ പേജിലൂടെ ആളുകളിലേക്ക് എത്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ താൻ വിവാഹം കഴിക്കാൻ പോകുന്ന ആളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടുകൊണ്ട്

രംഗത്തെത്തിയിരിക്കുകയാണ് കാർത്തിക നിന്നെ കണ്ടുമുട്ടുക എന്നത് വിധിയായിരുന്നു. നമ്മൾ തമ്മിൽ പ്രണയത്തിൽ ആവുക എന്നത് മായാജാലം ആയിരുന്നു, നമ്മുടെ കൗഡൗൺ ആരംഭിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് കാർത്തിക പ്രിയതമനോപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. രോഹിത് മേനോൻ എന്നാണ് കാർത്തികയെ വിവാഹം കഴിക്കാൻ പോകുന്ന ആളുടെ പേര്.

എങ്കിലും ആളെ പറ്റിയുള്ള വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല. കാർത്തിക രോഹിത്തിന്റെ സോഷ്യൽ മീഡിയ പേജിൽ കൊളാബ് ചെയ്തിട്ടുണ്ടെങ്കിലും ആ അക്കൗണ്ട് പ്രൈവറ്റ് ആയതിനാൽ ആളെപ്പറ്റിയുള്ള വിവരങ്ങൾ ഒന്നും ആർക്കും അറിയുവാൻ തരമില്ല. എന്നിരുന്നാൽ പോലും നിരവധി ആളുകളാണ് കാർത്തികയ്ക്ക് ആശംസയുമായി രംഗത്തെത്തിയിരിക്കുന്നത് മമ്മൂട്ടി, ദിലീപ് എന്നിവർ കേന്ദ്ര കഥാപാത്രത്തിൽ എത്തിയ കമ്മത്ത് ആൻഡ് കമ്മത്ത് എന്ന ചിത്രത്തിൽ ദിലീപിൻറെ നായികയായി എത്തിയത് കാർത്തികയായിരുന്നു. ജോഷ് എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചതെങ്കിലും ജീവ നായകനായി എത്തിയ കോ എന്ന ചിത്രത്തിലൂടെയാണ് കാർത്തികയെ ആളുകൾ അടുത്തറിഞ്ഞത്. ഈ ചിത്രത്തിലൂടെ മികച്ച ജനപ്രീതിയാണ് കാർത്തികയ്ക്ക് ലഭിച്ചത്. കഴിഞ്ഞ കുറച്ച് നാളായി അഭിനയരംഗത്ത് നിന്നും വിട്ടുനിൽക്കുന്ന താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.