വളരെ കുറഞ്ഞ ചെലവിൽ സിമെന്റും മരവും ഉപയോഗിക്കാതെ പണികഴിപ്പിച്ച സ്പെഷ്യൽ ഹോം; ഇങ്ങനെയും വീടുപണിയാമായിരുന്നോ… | Special Home Design

Special Home Design : വീടുനിർമ്മാണത്തിൽ എല്ലാവരും നേരിടുന്ന പ്രധാന പ്രശ്‌നം എന്നത് ബഡ്ജറ്റ് തന്നെയാണ്. ചെലവ് കുറഞ്ഞ് എന്നാൽ നല്ലൊരു വീട് അതാണ് എല്ലാവരുടെയും ഏറ്റവും വലിയ ആഗ്രഹം. അതിനു ഒരു പുതിയ മാർഗത്തിലൂടെ ഉള്ള ഒരു ഗൃഹ നിർമ്മാണമാണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്. വീടിന്റ ചുമരുകൾ നിർമ്മിക്കുമ്പോൾ ഇന്റർലോക്ക് ബ്ലോക്ക് കൊണ്ട് നിർമ്മിക്കാൻ ശ്രമിക്കുകയാണെങ്കിൽ വലിയ തോതിൽ ചെലവ് കുറക്കാൻ അത് സഹായിക്കും.

അത് പോലെ തന്നെ ഈ വീടിന്റെ മറ്റൊരു ആകർഷണമാണ് ജനലുകളും വാതിലുകളും നിർമ്മിക്കാൻ മരം ഉപയോഗിച്ചട്ടില്ല എന്നത്. ഇതിനു മറ്റൊരു ഗുണം കൂടിയുണ്ട് പണം ലാഭിക്കാം എന്നത് മാത്രമല്ല ശബ്ദവും കുറവായിരിക്കും. അതുപോലെ തന്നെ വാതിലുകൾക്ക് മരത്തിന്റെ അതേ ഫിനിഷിങ്ങിനോട് കൂടിയ സ്റ്റീൽ വാതിലുകളാണ്. ചുമരുകൾക്ക് ജിപ്‌സം പ്ലാസ്റ്ററിങ്ങാണ് ചെയ്തിരിക്കുന്നത് ഇത് ഒരു പുട്ടി ഫിനിഷിങ്ങ് വർക്കിന്‌ നല്കുന്നു.

നാച്ചുറൽ മെറ്റീരിയൽ ആയതുകൊണ്ട് തന്നെ നല്ല തണവും ഇത് നല്കുന്നു. കോൺക്രീറ്റ് ചെയ്തിരിക്കുന്നത് ഓടുകൾ വെച്ചുകൊണ്ടാണ് അത്, ചൂടിനെ ക്രമീകരിക്കാനും മെറ്റീരിയലുകളുടെ അളവ് കുറക്കാനും സഹായിക്കുന്നു. വളരെ സൗകര്യത്തോടു കൂടി തന്നെയാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. കുട്ടികൾക്കുവേണ്ടി സ്പെഷ്യൽ കിഡ്സ് റൂം തന്നെ സെറ്റ് ചെയ്തിട്ടുണ്ട്. മെയിൻ ഹാളിന്റെ ഏറ്റവും വലിയ സ്പെഷ്യലിറ്റി തന്നെ അതിന്റെ ഓപ്പൺ പ്രയർ സ്‌പേസ് ആണ്.

അതിനു മുകളിലായി ഒരു സൺ റൂഫ് കൂടി സെറ്റ് ചെയ്തിരിക്കുന്നു. തികഞ്ഞ ഒരു പ്രാർത്ഥന അനുഭൂതി തന്നെ നല്കുന്നതാണ് ഈ ഒരു ഏരിയ. കിച്ചണിനോട് ചേർന്ന് തന്നെ ഒരു ഓപ്പൺ ഡൈനിങ് സ്പേസും ഈ വീടിന്റെ മറ്റൊരു ആകർഷണമാണ്. വളരെ ചെറിയ ചെലവിൽ സമകാലീനമായ രീതിയിൽ നിർമ്മിതമാണ് ഈ ഇരുനില വീട്.