തിരുവല്ലക്കാരി അച്ചായത്തി ഇന്ന് തെന്നിന്ത്യൻ സിനിമയുടെ താരറാണി; ഈ നടിയെ മനസ്സിലായോ?… | South Indian Actress Childhood Pic Goes Viral Malayalam

South Indian Actress Childhood Pic Goes Viral Malayalam : രണ്ട് പതിറ്റാണ്ട് കാലങ്ങളായി തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു നായികയുടെ ബാല്യകാല ചിത്രമാണ് ഇന്ന് നിങ്ങൾക്ക് വേണ്ടി ഇവിടെ പങ്കുവെച്ചിരിക്കുന്നത്. ഈ താരത്തിന്റെ ജീവിതം ഒരു അഭിനേതാവിന് എന്ന് മാത്രമല്ല, ഏതൊരു വ്യക്തിക്കും ഇൻസ്പിരേഷൻ നൽകുന്നതാണ്. തിരുവല്ല സ്വദേശികളായ കുര്യന്റെയും ഓമന കുര്യന്റെയും മകളായി ജനനം. കുര്യൻ ഒരു ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥൻ ആയിരുന്നു.

ദമ്പതികൾക്ക് ആദ്യം ഒരു ആൺകുഞ്ഞ് പിറന്നു, പേര് ലെനോ. രണ്ടാമത് ഒരു പെൺകുഞ്ഞ് പിറന്നു, പേര് ഡയാന മറിയം കുര്യൻ. തിരുവല്ലയിലെ ബാലികാമഠം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ഡയാന, തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദം നേടി. പഠനകാലത്ത് പാർട്ട് ടൈം മോഡൽ ആയും ഡയാന ജോലി ചെയ്തിരുന്നു. ഡയാനയുടെ ഒരു മോഡലിംഗ് അസൈമെന്റ് സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ശ്രദ്ധയിൽപ്പെടുകയും, ജയറാം നായകനായി എത്തിയ ‘മനസ്സിനക്കരെ’ എന്ന ചിത്രത്തിലേക്ക് ഡയാനക്ക് ആദ്യ കോൾ ലഭിക്കുകയും ചെയ്തു.

ഈ പറഞ്ഞുവരുന്നത് ആരെ കുറിച്ചാണ് എന്ന് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകും. അതെ, സിനിമ ലോകത്ത് നയൻതാരയായി അറിയപ്പെടുന്ന ഡയാന മറിയം കുര്യനെ തന്നെ. മലയാള സിനിമയിലൂടെയാണ് നയൻതാര സിനിമ കരിയർ ആരംഭിച്ചതെങ്കിലും, കോളിവുഡ് സിനിമകളിലൂടെയാണ് നയൻതാര കൂടുതൽ ശ്രദ്ധേയയായത്. ശരത് കുമാർ കേന്ദ്ര കഥാപാത്രത്തിലെത്തിയ ‘അയ്യ’ എന്ന തമിഴ് സിനിമയിലൂടെയാണ് തമിഴിൽ അരങ്ങേറ്റം കുറിച്ചത്.

പിന്നീട്, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിൽ സജീവമായ നയൻതാര, ഇന്ന് ഇന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന നായിക പദവിയിൽ നിൽക്കുകയാണ്. 2021-ൽ കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ‘നിഴൽ’ എന്ന ചിത്രത്തിലൂടെയാണ് നയൻതാര അവസാനമായി മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത, ‘ഗോൾഡ്’ എന്ന മലയാള സിനിമയാണ് നയൻതാരയുടെതായി ഇനി തീയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്.