മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന ഈ ബാംഗ്ലൂർ സുന്ദരി ആരാണെന്ന് മനസ്സിലായോ?… | South Indian Actress Childhood Pics Goes Viral Malayalam

South Indian Actress Childhood Pics Goes Viral Malayalam : മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന ഈ ബാംഗ്ലൂർ സുന്ദരി ആരാണെന്ന് മനസ്സിലായോ? അന്യഭാഷ നായികമാർ മലയാള സിനിമയിൽ സജീവമാകുന്നത് ഇന്ന് ഒരു സാധാരണ കാഴ്ചയാണ്. സമാനമായി, മലയാളി നായകന്മാർ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ മറ്റു തെന്നിന്ത്യൻ ഭാഷകളിൽ സജീവമാകുന്നതും ഒരു സർവ്വസാധാരണമായ കാഴ്ചയാണ്. എന്നാൽ, ബാംഗ്ലൂർ സ്വദേശിയായ ഒരു നായിക മലയാള സിനിമയിൽ സജീവമായി നിൽക്കുന്നത് ഒരു സാധാരണ കാഴ്ചയല്ല.

അന്യഭാഷ നായികമാർ ചില മലയാള സിനിമകളിൽ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും, മലയാള സിനിമ ഇൻഡസ്ട്രിയിൽ സജീവമായി നിൽക്കുന്ന കന്നഡ നായികമാർ വളരെ കുറവാണ്. ബാംഗ്ലൂരിൽ ആണ് ഈ താരത്തിന്റെ ജനനം. എന്നാൽ, നിവിൻ പോളി നായകനായി എത്തിയ 1983 എന്ന മലയാള സിനിമയിലൂടെയാണ് ഈ താരം തന്നെ സിനിമ അരങ്ങേറ്റം കുറിച്ചത്. സംവിധായകൻ എബ്രിഡ് ഷൈൻ സിനിമ ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുവന്ന നടി നിക്കി ഗൽറാണിയുടെ ബാല്യകാല ചിത്രമാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്.

‘1983’-ക്ക് ശേഷം, ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘ഓം ശാന്തി ഓശാന’ എന്ന ചിത്രത്തിൽ നിക്കി ഒരു ഗസ്റ്റ് റോളിൽ എത്തിയിരുന്നു. തുടർന്ന്, കന്നഡ സിനിമകളിൽ അഭിനയിച്ച നിക്കി, പിന്നീട് ബിജു മേനോന്റെ നായകയായി ജിബു ജേക്കബ് സംവിധാനം ചെയ്ത ‘വെള്ളിമൂങ്ങ’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. 2015-ൽ ജിവി പ്രകാശ് കുമാറിന്റെ നായികയായി ‘ഡാർലിംഗ്’ എന്ന ചിത്രത്തിലൂടെ നിക്കി ഗൽറാണി തമിഴ് സിനിമയിലും അരങ്ങേറ്റം കുറിച്ചു.

1983, വെള്ളിമൂങ്ങ, ഡാർലിംഗ് തുടങ്ങിയ വാണിജ്യപരമായ വിജയമായ ചിത്രങ്ങളിലൂടെ നിക്കി ഗൽറാണി തെന്നിന്ത്യൻ ഫിലിം ഇൻഡസ്ട്രിയിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്തി. പിന്നീട്, രാജമ്മ @യാഹൂ, കോ 2, വെലൈനു വന്ദുട്ടാ വെള്ളയ്ക്കാരൻ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളിലും നിക്കി ഗൽറാണി വേഷമിട്ടു. മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം എസ് ശ്രീശാന്തിന്റെ നായികയായി ‘ടീം 5’ എന്ന ചിത്രത്തിലും നിക്കി ഗൽറാണി അഭിനയിച്ചു. 2020-ൽ പുറത്തിറങ്ങിയ ഒമർ ലുലു സംവിധാനം ചെയ്ത ‘ധമാക്ക’ എന്ന ചിത്രത്തിലൂടെയാണ് നിക്കി ഗൽറാണി ഏറ്റവും ഒടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. തമിഴ് നടൻ ആദി പിനിഷെട്ടിയെ ആണ് നിക്കി ഗൽറാണി വിവാഹം കഴിച്ചിരിക്കുന്നത്.

Rate this post