ഞങ്ങളുടെ വീട്ടിലെ പുതിയ അതിഥി; വിശേഷ ദിനത്തിൽ ഇരട്ടി സന്തോഷമായി ടൊയോട്ട ഹൈറൈഡർ, കേദാറിനൊപ്പം പുതിയ സാരഥിയെ സ്വന്തമാക്കി മറിമായം മണ്ഡോദരി.!! | Sneha Sreekumar New Car

Sneha Sreekumar New Car : ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങിയ കലാകാരിയാണ് സ്നേഹ ശ്രീകുമാർ. നർത്തകിയെന്ന നിലയിലും ഏറെ ശ്രദ്ധനേടിയിട്ടുള്ള ഈ താരം തന്റെ യാത്രകൾക്കായി ഏറ്റവും മികച്ച ഒരു എസ്.യു.വി സ്വന്തമാക്കിയിരിക്കുകയാണ്. ഹൈബ്രിഡ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ടൊയോട്ട നിരത്തുകളിൽ എത്തിച്ചിട്ടുള്ള അർബൻ ക്രൂയിസർ ഹൈറൈഡർ എന്ന മിഡ് സൈസ് എസ്.യു.വിയാണ് സ്നേഹ ശ്രീകുമാർ തന്റെ ഇനിയുള്ള യാത്രകൾക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.

സ്നേഹ തന്നെയാണ് പുതിയ സന്തോഷം സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്. തന്റെ സ്വന്തം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച് റീലിൽ ആയിരുന്നു കാർ വാങ്ങിയതിന്റെ വിശദാംശങ്ങൾ. സ്നേഹ മാത്രമല്ല, സ്നേഹയുടെയും ശ്രീകുമാറിന്റെയും ഓമന മോനും കാർ വാങ്ങാൻ അമ്മയുടെ കൂടെ ഷോറൂമിൽ എത്തിയിരുന്നു. സ്നേഹയെയും കുഞ്ഞിനെയും ഒരു ഊഷ്മളമായ സ്വാഗതത്തോടെ സ്വീകരിച്ച ഷോറൂം ജീവനക്കാർ സ്നേഹയെ കൊണ്ട് തന്നെ കേക്ക് മുറിപ്പിച്ചും പരിപാടി കളറാക്കി.

“ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം” എന്ന കുറിപ്പോടെയാണ് താരം പുതിയ വാഹനം സ്വന്തമാക്കിയ വിവരം പങ്കുവെച്ചത്. സ്പോർട്ടിൻ റെഡ് വിത്ത് മിഡ്നൈറ്റ് ബ്ലാക്ക് കളർ കോമ്പിനേഷനിലുള്ള ഹൈറൈഡറാണ് തിരഞ്ഞെടുത്തത്. വേരിയന്റുകൾക്ക് അനുസരിച്ച് 16.66 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയാണ് ഹൈറൈഡറിന്റെ എക്സ്ഷോറൂം വില. ഉയർന്ന ഇന്ധനക്ഷമതയുള്ള എസ്.യു.വി. എന്ന സവിശേഷതയ്ക്കൊപ്പം ലുക്കിലും ഏറെ മുൻപന്തിയിലാണ് ഹൈറൈഡർ. പിയാനോ ബ്ലാക്ക് ഫിനീഷിങ്ങിലുള്ള ഗ്രില്ലും അതിൽ നൽകിയിട്ടുള്ള ക്രോമിയം ലൈനുമാണ് മുഖ്യ ആകർഷണം.

ഇതിനോട് ചേർന്ന് രണ്ട് ലൈനുകൾ പോലെയുള്ള ഡി.ആർ.എൽ, ബമ്പറിൽ സ്ഥാനം ഉറപ്പിച്ചിട്ടുള്ള എൽ.ഇ.ഡി. ഹെഡ്ലാമ്പ്, വലിയ എയർഡാം സിൽവർ ആവരണം നൽകിയിട്ടുള്ള ലോവർ ലിപ്പ് എന്നിവയാണ് ഈ വാഹനത്തിന്റെ മുഖം അലങ്കരിക്കുന്നത്. മാരുതി സുസുക്കിയുടെ 1.5 ലിറ്റർ ഹൈബ്രിഡ് എൻജിനാണ് മൈൽഡ് ഹൈബ്രിഡ് മോഡലിന് കരുത്ത് പകരുന്നത്. 103 എച്ച്.പി കരുത്തും 137 എൻ.എം. ടോർക്കുമുണ്ട് വാഹനത്തിന്റെ എൻജിന്. അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുകളുണ്ട്. ഹൈബ്രിഡ് മോഡലിൽ 27 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ടൊയോട്ട ഉറപ്പുനൽകുന്നത്. ഈ വാഹനത്തിൽ നൽകിയിട്ടുള്ള ഇലക്ട്രിക് മോഡലിൽ 25 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്നാണ് നിർമാതാക്കളുടെ ഉറപ്പ്.