അച്ഛൻ അഭിമാനമാണ് ഈ മകൾ; ഒറ്റനോട്ടത്തിൽ ഏതോ ഹോളിവുഡ് സുന്ദരി, മനോജ് കെ ജയന്റെ മകളെ കണ്ടോ.!? പുതിയ സന്തോഷം പങ്കുവെച്ച് താരപുത്രി.!! | Manoj K Jayan Daughter Latest Happy News

Manoj K Jayan Daughter Latest Happy News : നമുക്കറിയാം ദിവസേന അനേകായിരം മലയാളി യുവാക്കളാണ് വിദ്യാഭ്യാസം ചെയ്യാൻ മാത്രമായി വിദേശ രാജ്യങ്ങളിലേക്ക് കയറിപ്പോകാറുള്ളത്.പോകുന്നത് പോലെ അല്ല പലരും മടങ്ങി വരുന്നതും. അവിടുത്തെ ലൈഫ് സ്റ്റൈലും ജീവിത സാഹചര്യങ്ങളും അവരെ പാടേ മാറ്റാറുണ്ട്. ഇപ്പോഴിതാ മലയാളികൾ ഏറെ അന്വേഷിച്ചു നടന്ന ഒരു താരപുത്രിയെ കണ്ട് പിടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ.

അത് മാറ്റാരുമല്ല മലയാളത്തിന്റെ സൂപ്പർ താരം മനോജ്‌ കെ ജയന്റെയും ഭാര്യ ആശയുടെയും മകളാണ് ശ്രേയ. മനോജ്‌ കെ ജയന്റെയും ഏക മകൾ കുഞ്ഞാറ്റയുടെയും ജീവിതത്തിലേക്ക് അശ വരുമ്പോൾ കൂടെ ശ്രേയയും ഉണ്ടായിരുന്നു. വിവാഹ ശേഷം അവർ ഒരുമിച്ചു കൊടുത്ത അഭിമുഖങ്ങളിൽ കുഞ്ഞാറ്റയും ശ്രേയയും ഉണ്ടായിരുന്നു. രക്ത ബന്ധം ഇല്ലെങ്കിലും ആ സമയതൊക്കെ ഇവർ തമ്മിലുള്ള ആ കെമിസ്ട്രി അവരുടെ പെരുമാറ്റത്തിലും വ്യക്തമായിരുന്നു. സ്വന്തം സഹോദരങ്ങളെപോലെ തന്നെയാണ് ഇരുവരും ഇപ്പോഴും കഴിയുന്നത്.ഇൻസ്റ്റാഗ്രാമിൽ വളരെ ആക്റ്റീവ് ആണ് കുഞ്ഞാറ്റ എന്ന തേജസ്വിനി.

സ്റ്റൈലിഷ് ലുക്കിൽ നിരവധി ചിത്രങ്ങളും റീലുകളുമെല്ലാം ഈ താരപുത്രി സോഷ്യൽ മീഡിയയിൽ പങ്ക് വെയ്ക്കാറുമുണ്ട്.ഈയിടെ അമ്മയായ ഉർവശിയോടൊപ്പം ദുബായിൽ അവധി ആഘോഷിക്കുന്ന തേജസ്വിനിയുടെ ചിത്രങ്ങൾ വൈറൽ ആയിരുന്നു. തന്റെ പുതിയ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ദൃശ്യങ്ങൾ പങ്ക് വെയ്ക്കപ്പെട്ടത്.

എന്നാൽ ശ്രേയയെ ചെറുപ്പത്തിൽ കണ്ടതല്ലാതെ വലുതായ ശേഷം ആരും കണ്ടിട്ടേ ഇല്ല.അല്ലെങ്കിൽ ആരും തിരിച്ചറിഞ്ഞിട്ടില്ല.എന്നാൽ കാണാത്തത് മറ്റൊന്നും കൊണ്ടല്ല ശ്രേയ ഉന്നത പഠനം നടത്തിയത് ഇംഗ്ലണ്ടിലെ ബ്രയിറ്റ് സർവകലാശാലയിലാണ് ഒറ്റ നോട്ടത്തിൽ ഏതോ മദാമ്മയാണെന്നേ ഇപ്പോൾ ശ്രേയയെ കണ്ടാൽ തോന്നൂ. തന്റെ ഗ്രാജുവേഷന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ശ്രേയ പങ്ക് വെച്ചിരുന്നു. സഹോദരിയുടെ ഗ്രാജുവേഷൻ സെറിമണിക്കായി തേജസ്വിനിയും എത്തിയിരുന്നു.ഏതായാലും ശ്രേയയെ വീണ്ടും കണ്ടതിൽ നിരവധി ആരാധകരാണ് സന്തോഷം പ്രകടിപ്പിക്കുന്നത്.