ഒഴിവുസമയങ്ങളിൾ മകൾക്കൊപ്പം കുട്ടികുറുമ്പുമായി പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സിതാര കൃഷ്ണകുമാർ; താരത്തിന്റെ വീഡിയോ വൈറലാകുന്നു… | Sithara Krishnakumar Fun With Daughter
Sithara Krishnakumar Fun With Daughter : പ്രേക്ഷകരുടെ മനം കുളിർക്കുന്ന ഒരു പിടി നല്ല ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച വ്യക്തിത്വമാണ് സിത്താര കൃഷ്ണകുമാർ. പ്ലേബാക്ക് സിംഗർ, കമ്പോസർ, ഡാൻസർ, അഭിനേത്രി എന്നീ നിലകളിലെല്ലാം സിത്താര തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാളം കൂടാതെ തെലുങ്ക്,തമിഴ് മേഖലകളിലും നിരവധി ഗാനങ്ങൾ ഇതിനോടകം സിത്താര ആലപിച്ചിട്ടുണ്ട്. ബെസ്റ്റ് സിംഗറിനുള്ള അവാർഡ് നിരവധിതവണ താരം കരസ്ഥമാക്കിയിട്ടുണ്ട്. കാർഡിയോളജിസ്റ്റ് ആയ ഡോക്ടർ സജിത്ത് ആണ് സിത്താരയുടെ ഭർത്താവ്.
ഇരുവർക്കും ഏകമകളാണ് സായു എന്ന സാവൻ ഋതു. ചലച്ചിത്ര പിന്നണിഗാനരംഗത്ത് സജീവമാണ് താരം. ശബ്ദമാധുര്യം കൊണ്ട് ജനമനസ്സുകൾ കീഴടക്കുകയും പ്രിയപ്പെട്ട പാട്ടുകാരിയായി മാറുകയും ചെയ്തു. കൂടാതെ തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാനും സിതാര മറക്കാറില്ല. ഇപ്പോഴിതാ മകൾ സാവൻ ഋതുവിനോപ്പമുള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. മകളെ എടുത്തു പിടിച്ചുനിൽക്കുന്ന സിത്താരയുടെ വിവിധ തരത്തിലുള്ള ഭാവങ്ങളാണ് ചിത്രത്തിലുള്ളത്.

അമ്മയോടൊപ്പം കുറുമ്പുകാട്ടി രസിക്കുന്ന സായുവിനെ ഈ ചിത്രങ്ങളിൽ നമുക്ക് കാണാൻ സാധിക്കുന്നു. “ആ നിലത്തു കിടന്നു ഇഴയുന്നത് സായുവിന്റെ കാലല്ലേ “എന്ന രസകരമായ അടിക്കുറിപ്പോടെയാണ് സിത്താര ഈ ചിത്രം തന്റെ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്. അമ്മയുടെയും മകളുടെയും നിരവധി ചിത്രങ്ങളും വീഡിയോകളും ആരാധകർ കാത്തിരിക്കുന്ന ഒന്നാണ്. സിത്താര മകളെ പാട്ട് പഠിപ്പിക്കുന്നതും മകൾ സിത്താരയെ പാട്ട് പഠിപ്പിക്കുന്നതും ആയ വീഡിയോകൾ ഇതിനിടയ്ക്ക് ജനശ്രദ്ധ ആകർഷിച്ചിരുന്നു.
തിരക്കുകളിൽ നിന്നും കിട്ടുന്ന അൽപസമയം വീട്ടിൽ മകൾക്കൊപ്പം ചിലവഴിക്കുകയാണെന്ന് സിത്താര ഈ ചിത്രത്തിലൂടെ വ്യക്തമാക്കുകയാണ്. തന്റെ പ്രൊഫഷനെ പോലെ തന്നെ തന്റെ കുടുംബവും പ്രധാനപ്പെട്ടത് തന്നെയെന്ന് സിത്താരയുടെ ഓരോ സോഷ്യൽ മീഡിയ പോസ്റ്റും വ്യക്തമാക്കുന്നു. സിത്താരയെ പോലെ തന്നെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള ഒരാളാണ് മകൾ സാവൻ ഋതുവും. അവളുടെ കൊച്ചു കുറുമ്പുകളും പാട്ടുകളും കാണാൻ പ്രേക്ഷകർ കാത്തിരിക്കുകയാണ്.