അമ്മ തന്നെയാണ് ആദ്യത്തെ ഡോക്ടർ!! സിത്താരയുടെ മകൾ സായുവിന് ഒട്ടും വയ്യ; മകളെ അടുത്ത് ഇരുന്ന് പരിചരിച്ച് ഗായിക… | Singer Sithara Krishnakumar Viral Video Malayalam

Singer Sithara Krishnakumar Viral Video Malayalam : മലയാളത്തിലെ പിന്നണിഗായികമാരിൽ വളരെയധികം ആരാധകരുള്ള ഗായികയാണ് സിതാര കൃഷ്ണകുമാർ. ടെലിവിഷൻ ചാനലുകളിലെ വിവിധ പരിപാടികളിലൂടെയാണ് താരം ഗാനരംഗത്തേക്ക് കടന്നുവരുന്നത്. ഡോക്ടർ സജീഷ് ആണ് ഭർത്താവ്. പിന്നണി ഗായിക എന്നപോലെ തന്നെ നല്ലൊരു നർത്തകി കൂടിയാണ് താരം. സിത്താരക്കും ഭർത്താവ് സജീഷിനും ഏക മകളാണ് സാവൻ ഋതു.

തന്റെ മകനോടൊപ്പം ഉള്ള നിരവധി വീഡിയോകൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. സിതാരയെ പോലെ തന്നെ നല്ലൊരു ഗായികയാണ് മകൾ സാവൻ ഋതുവും. നിരവധി ആരാധകരുള്ള ഒരു പിൻവണി ഗായികയുടെ മകൾ എന്ന നിലയിലും നല്ലൊരു പാട്ടുകാരി എന്ന നിലയിലും കൊച്ച് ഋതുവിനും നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ സിതാരകൃഷ്ണ കുമാർ മറ്റൊരു വീഡിയോയാണ് ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

തന്റെ മകളോടൊത്തുള്ള ഈ വീഡിയോ ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. ഇത് ശരിക്കും ഒരു പരസ്യ വീഡിയോയാണ്. വിക്സ് വെപ്പോ റബിന്റെ പരസ്യ വീഡിയോ ആണിത്. മകളോടൊപ്പം അടുക്കളയിൽ കുക്കിംഗ് ചെയ്യുമ്പോൾ തന്റെ കുടുംബത്തിന് കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമ്പോൾ വരുന്ന രോഗങ്ങൾക്ക് നൽകുന്ന മൂന്നു കാര്യങ്ങൾ ഏതൊക്കെയാണെന്ന് സിതാര പറയുന്നു.

അതിൽ ഒന്നാമത്തേത് ഭക്ഷണം ഉണ്ടാക്കുമ്പോൾ അതിൽ ഇഞ്ചിയും മഞ്ഞളും ചേർക്കുക എന്നതാണെന്നും രണ്ടാമത്തേത് ചുക്കുകാപ്പി പോലെയുള്ള ഹോം റെമെഡീസ് ഉപയോഗിക്കുക എന്നതാണ് മൂന്നാമത്തെതായി വിക്സ് ഉപയോഗിക്കുക എന്നാണ് താരം പറയുന്നത്. വിക്സ് ജലദോഷത്തിന്റെ 6 ലക്ഷണങ്ങളിൽ നിന്നും റിലീഫ് തരുന്നു എന്നാണ് വീഡിയോയിൽ പറയുന്നത്. ഈ വീഡിയോ കാണുന്നവർക്ക് ആദ്യം ഇതൊരു പരസ്യം ആണെന്ന് മനസ്സിലാകുന്നില്ല. പിന്നീട് അവസാന വരികളിലൂടെയാണ് ഇത് വിക്സ് വെപ്പോ റബ്ബിന്റെ പരസ്യ വീഡിയോ ആണെന്ന് മനസ്സിലാകുന്നത്.

Rate this post