ഓണപ്പുടവയിൽ സുന്ദരിയായി അമൃത സുരേഷ്; ഈ സൗന്ദര്യത്തിന് കണ്ണുതട്ടാതിരിക്കട്ടെ എന്ന് ആരാധകർ… | Singer Amrutha Gopi Sundar

Singer Amrutha Gopi Sundar : ഓണം എന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടത് ആണ്. ഓണം 2022 വരവേൽക്കാൻ ആയി നിൽക്കുകയാണ് കേരളം. ഓണത്തോട് അനുബന്ധിച്ച് ഒരുപാട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. അപ്പോഴിതാ ഓണത്തിന്റെ നിറവിൽ ഓണപ്പുടവയിൽ അതിസുന്ദരിയായി അമൃത സുരേഷ്. സംഗീത സംവിധായകനായ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ജീവിത പങ്കാളികൾ ആവുന്ന സന്തോഷ വാർത്ത മുൻപേ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

ഇപ്പോഴിതാ ആദ്യ ഓണത്തിന്റെ ചിത്രം ഇരുവരും പങ്കുവെച്ചിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ. അമൃത സുരേഷിനെ ചേർത്തി നിർത്തി കവിളിൽ ചുംബിച്ചു കൊണ്ടുള്ള ചിത്രം ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒപ്പം “എന്റെ മഴ” എന്ന കുറിപ്പോടു കൂടിയാണ് അമൃത സുരേഷിന് ഒപ്പം ഉള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

സെറ്റു സാരി ഉടുത്ത ചിത്രം ക്യാമറയിൽ പകർത്തിയത് ഗോപി സുന്ദർ ആണ്. നിരവധി പേരാണ് ഓണാശംസകൾ ഏകിയും സ്നേഹം പ്രകടിപ്പിച്ചും കമന്റ് ബോക്സിൽ എത്തുന്നത്. ഏത് സന്തോഷ വാർത്തയും പ്രേക്ഷകർക്കിടയിൽ എപ്പോഴും ഇരുവരും പങ്കുവെക്കാറുണ്ട്. ഇരുവരും സംഗീത മേഖലയിൽ പ്രാവിണ്യം തെളിയിച്ച വ്യക്തികളാണ്.

അമൃത സുരേഷ് ഗായികയായും ഗോപി സുന്ദർ സംഗീത സംവിധായകനായും മലയാള സംഗീത മേഖലയിൽ എത്തിയിട്ട് കാലങ്ങൾ പിന്നിട്ടു. ഇരുവരും തമ്മിലുള്ള പ്രണയത്തെ സോഷ്യൽ മീഡിയ വഴി അറിയിക്കുകയായിരുന്നു. ഇരുവരുടെയും പ്രണയത്തെ ഇരു കയ്യും നീട്ടി ആരാധകർ സ്വികരിച്ചു കഴിഞ്ഞു. ഒന്നിച്ചുള്ള ഓണത്തിന്റെ വരവേൽപ്പിനോട് അനുബന്ധിച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇതിനോടകം ആരാധകർക്കിടയിൽ ചർച്ച ആവുകയും ഏറ്റെടുക്കുകയും ചെയ്തു കഴിഞ്ഞു.