
കുഞ്ഞു മെഹറിന് ഇന്ന് ഒന്നാം പിറന്നാൾ!! മകളുടെ ബർത്ത് ഡേ ആഘോഷമാക്കി സിജു വിൽസനും കുടുംബവും; താരനിബിഢമായി പിറന്നാൾ ആഘോഷം വൈറൽ… | Siju Wilson Daughter Birthday Celebration Viral Ntertainment News Malayalam
Siju Wilson Daughter Birthday Celebration Viral Ntertainment News Malayalam : മലയാള സിനിമാ ലോകത്തിൽ യുവനടന്മാരിൽ ശ്രദ്ധേയനായ താരമാണല്ലോ സിജു വിൽസൺ. ഒരു അഭിനേതാവ് എന്ന രീതിയിലും നിർമ്മാതാവ് എന്ന രീതിയിലും ചുരുങ്ങിയ കാലം കൊണ്ട് ഏറെ പ്രേക്ഷക ശ്രദ്ധ നേടാനും താരത്തിന് സാധിച്ചിരുന്നു.നിരവധി യുവനടൻമാരെ മലയാള സിനിമയ്ക്ക് സമ്മാനിച്ച മലർവാടി ആർട്സ് ക്ലബ് എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തെത്തുന്നത്.
തുടർന്നിങ്ങോട്ട് നിരവധി ചിത്രങ്ങളിൽ നായകനായും സഹനടനായും തിളങ്ങിയ താരം പ്രേമം എന്ന അൽഫോൺസ് പുത്രൻ ചിത്രത്തിലൂടെ തന്റെ താരമൂല്യം ഏറെ ഉയർത്തുകയും ചെയ്തിരുന്നു.മാത്രമല്ല പത്തൊമ്പതാം നൂറ്റാണ്ട്, ഹാപ്പി വെഡിങ്, വരനെ ആവശ്യമുണ്ട് എന്നീ ചിത്രങ്ങളിൽ ഏറെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു സിജുവിന്റേത്. സമൂഹ മാധ്യമങ്ങളിൽ വളരെയേറെ സജീവമായ താരം തന്റെ വിശേഷങ്ങളും മറ്റും പലപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇത്തരത്തിൽ കഴിഞ്ഞദിവസം തന്റെ മകളായ മെഹറിന്റെ ഒന്നാം ജന്മദിനാഘോഷ ചിത്രങ്ങൾ താരം പങ്കു വച്ചതോടെ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായി മാറുകയും ചെയ്തിരുന്നു.സംവിധായകനായ വിനയൻ അടക്കമുള്ള സിനിമാ പ്രവർത്തകരും സുഹൃത്തുക്കളും പങ്കെടുത്ത ഈയൊരു ജന്മദിനാഘോഷ ചിത്രങ്ങൾ ആരാധകർ നിമിഷനേരം കൊണ്ടായിരുന്നു ഏറ്റെടുത്തിരുന്നത്.
മാത്രമല്ല തങ്ങളുടെ കുഞ്ഞു മെഹറിന്റെ ജന്മദിനത്തിന് ആശംസകളുമായി ആരാധകർ ഉൾപ്പെടെ നിരവധിപേർ എത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം മെയിൽ ആയിരുന്നു ബിജു വിൽസൺ ശ്രുതി ദമ്പതികൾക്ക് കുഞ്ഞ് ജനിക്കുന്നത്. താൻ അച്ഛനായതിന്റെ സന്തോഷവാർത്ത പങ്കുവെച്ചുകൊണ്ട് താരം പങ്കിട്ട ചിത്രങ്ങൾ നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.