ഇന്നും നൊമ്പരമായി ജിഷ്ണു.!! പ്രിയ സുഹൃത്തിന്റെ ഓർമയിൽ വിങ്ങിപ്പൊട്ടി സിദ്ധാർഥ്; വേർപാടിന്റെ നീണ്ട ഏഴ് വർഷങ്ങൾ.!! | Sidharth Bharathan Memory About Jishnu Post Viral

Sidharth Bharathan Memory About Jishnu Post Viral Malayalam : വളരെ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ച താരമാണ് ജിഷ്ണു. നടൻ രാഘവന്റെ മകനായ ജിഷ്ണു കിളിപ്പാട്ട് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് സിനിമയിലേക്ക് പ്രവേശിച്ചത്. പിന്നീട് അനേകം ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച ജിഷ്ണു ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു. കാൻസർ എന്ന മഹാരോഗത്തോട് ചുണ്ടിൽ ഒരു പുഞ്ചിരിയോടെ പോരാടിയ താരത്തിന്റെ ഓർമ്മ ചിത്രങ്ങൾ ഇന്നും ഹൃദയം മരവിപ്പിക്കുന്ന ഓർമകളാണ്.

വലിയൊരു സുഹൃദ് വലയത്തിനുള്ളിൽ അവസാന നിമിഷം വരെയും തന്റെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും ആസ്വദിച്ച മറ്റൊരാൾ കാണുമോ എന്നാണ് സംശയം. ആ ചിരി മറ്റുള്ളവർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.2016 ലാണ് കാൻസറിനോട് പോരാടി ജിഷ്ണു ഈ ലോകത്തോട് വിട പറഞ്ഞത്. മലയാളികളെ ഏറെ ദുഖത്തിലാഴ്ത്തിയ ഒരു മരണവാർത്ത ആയിരുന്നു ഇത്.

ജിഷ്ണുവിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതൻ ഇപ്പോഴിതാ ജിഷ്ണുവിന്റെ ഓർമ്മദിനത്തിൽ ഹൃദയം മുറിവേൽപ്പിക്കുന്ന കുറിപ്പുമായി ജിഷ്ണുവിനോടൊപ്പമുള്ള ചിത്രം പങ്ക് വെച്ചിരിക്കുകയാണ് സിദ്ധാർഥ് ഭരതൻ. 2005 ൽ കമലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിലൂടെയായിരുന്നു ഇരുവരുടെയും നായക വേഷത്തിലുള്ള സിനിമാ പ്രവേശനം. ഇന്ന് മുൻനിരയിൽ നിൽക്കുന്ന ഭാവനയെപ്പോലെയുള്ള പല നടീനടന്മാരുടെയും അരങ്ങേറ്റം നമ്മൾ എന്ന ചിത്രത്തിലൂടെ തന്നെ ആയിരുന്നു.

ആ സമയത്ത് വലിയ ഹിറ്റ് ആയ ചിത്രത്തിൽ സുഹൃത്തുക്കളായാണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്. സിനിമക്ക് പുറത്തും ഇരുവരും ഇതേ സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്നു എന്നതാണ് സത്യം. ഇന്നിപ്പോൾ ജിഷ്ണുവിന്റെ ഈ ഓർമ്മദിവസം സിദ്ധാർഥ് ഭരതന്റെ ഈ പോസ്റ്റും ഏവരുടെയും ഹൃദയം വേദനിപ്പിക്കുന്നുണ്ട്.നിരവധി ആരാധകരാണ് വിഷ്ണുവിന്റെ ഓർമ്മകൾ പങ്ക് വെച്ചു കൊണ്ട് കമ്മെന്റുകളുമായി എത്തിയിരിക്കുന്നത്.