കുഞ്ഞു വാവയുടെ നൂലുകെട്ട് ആഘോഷമാക്കി ശിൽപ ബാലയും കുടുംബവും.!! തക്കിട്ടുവിന് കൂട്ടായി കുഞ്ഞ് വാവ എത്തിയിട്ട് 28 ദിവസം; കുടുംബത്തിലെ പുതിയ സന്തോഷം പങ്കിട്ട് താരം.!! | Shilpa Bala Nephew Cradle Ceremony

Shilpa Bala Nephew Cradle Ceremony : മലയാള സിനിമയിൽ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ നിറഞ്ഞാടിയ താരമാണ് ശില്പ ബാല. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത ശില്പ ഇപ്പോൾ ഡാൻസിങ് സ്റ്റാർ ഉൾപ്പെടെയുള്ള റിയാലിറ്റി ഷോകളിൽ തിളങ്ങി നിൽക്കുകയാണ്. അതോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്. തൻറെ യൂട്യൂബ് ചാനലിലൂടെ ശില്പ വിശേഷങ്ങൾ ഒക്കെ ആരാധകരെ അറിയിക്കാറുണ്ട്. വളരെ മികച്ച ജനപ്രീതിയും അംഗീകാരവും ആണ് ശില്പയ്ക്ക് എന്നും പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്.

പ്രശസ്ത ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരികയുമായി ശില്പ 2009 ൽ പുറത്തിറങ്ങിയ കെമിസ്ട്രി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ഭാവന ഉൾപ്പെടെയുള്ള താരങ്ങളുമായി ശില്പയ്ക്കുള്ള സൗഹൃദം എന്നും ചർച്ചകൾക്ക് വഴിയൊരുക്കാറുണ്ട്. ഏതുകാര്യവും ഓപ്പൺ ആയി തുറന്നു പറയുവാൻ ഇഷ്ടപ്പെടുന്ന ശില്പ അഭിനയവും അവതരണവും ഒക്കെയായി ആളുകളുടെ മനസ്സിൽ ഇടം നേടിക്കഴിഞ്ഞു.

ഇടക്കാലത്ത് സോഷ്യൽ മീഡിയയിൽ നിന്നും സിനിമയിൽ നിന്നും ഒക്കെ ഇടവേള എടുത്ത താരം ഇപ്പോൾ വീണ്ടും സജീവമായിരിക്കുകയാണ്. മികച്ച നർത്തകൻ കൂടിയായ ഡോക്ടർ വിഷ്ണുവാണ് ശിൽപയെ വിവാഹം കഴിച്ചിരിക്കുന്നത് ചില ചിത്രങ്ങളിൽ വിഷ്ണു സാന്നിധ്യവും അറിയിച്ചിരുന്നു. മമ്മൂട്ടിക്കൊപ്പം ബാലതാരമായി അഭിനയിച്ചാണ് ഇദ്ദേഹവും സിനിമ മേഖലയിലേക്ക് കടന്നുവന്നത്. പേരന്റിംഗിനെ പറ്റിയും മറ്റുമുള്ള ശിൽപ്പയുടെ വീഡിയോ എപ്പോഴും വൈറലായി മാറാറുണ്ട്.

തൻറെ സഹോദരി ചിന്നു ഒരു അമ്മയായി മാറാൻ പോകുന്നു എന്നും തക്കുട്ടുവിന് പുതിയൊരു കൂട്ടുകാരനെ കൂടെ കിട്ടുമെന്ന് മുൻപ് ശില്പ കുറിച്ചിരുന്നു. സഹോദരിയുടെ സീമന്തം ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടായിരുന്നു ശില്പ സന്തോഷവാർത്ത മറ്റുള്ളവരെ അറിയിച്ചത്. ഇപ്പോൾ തന്റെ മരുമകൻറെ 28 നു ഉള്ള നൂലുകെട്ട് ചടങ്ങിന്റെ വിശേഷങ്ങളും മറ്റും ആരാധകരെ തന്റെ യൂട്യൂബ് ചാനലിലൂടെ അറിയിച്ചിരിക്കുകയാണ് ശില്പ. നിരവധി പേരാണ് കുഞ്ഞിനും കുടുംബത്തിനും ആശംസകൾ ആയി എത്തിയിരിക്കുന്നത്.