ഞാൻ വീണ്ടും കല്യാണം കഴിച്ചു.!! ആർപ്പു വിളിയും ആഘോഷവുമായി ആസിഫ് അലിക്ക് രണ്ടാം വിവാഹം; പത്താം വിവാഹ വാർഷികത്തിൽ താര സമ്പന്നമായി ആഡംബര വിവാഹം.!! | Asif Ali Get Married Again On 10 Th Wedding Anniversary

Asif Ali Get Married Again On 10 Th Wedding Anniversary : മലയാള സിനിമയിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് ആസിഫ് അലി. വ്യത്യസ്തനായ താരപ്രകൃതിയാണ് അദ്ദേഹത്തിന് ഇത്രയധികം ആരാധകരെ നേടി കൊടുത്തത്. മിക്ക സമയത്തും താരത്തെക്കുറിച്ചുള്ള വാർത്തകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്.

2009ൽ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമാ ലോകത്തേക്ക് കടന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. താരത്തിന്റെ പുതിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 2013 മെയ് 26 ന് കണ്ണൂർ സ്വദേശിനിയായ സമയെ താരം വിവാഹം കഴിച്ചു.

ഇപ്പോഴിതാ പത്ത് വർഷത്തിന് ശേഷം നടൻ വീണ്ടും വിവാഹിതനായി. മക്കളുടെ സാന്നിധ്യത്തിൽ നടന്റെ രണ്ടാം വിവാഹം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കണ്ണൂരിൽ വച്ചായിരുന്നു വിവാഹം. വിവാഹ വാർഷിക ആഘോഷങ്ങൾ വളരെയധികം ശ്രദ്ധ ആകർഷിക്കുന്നു.

മലബാർ കല്യാണം എന്ന ഹാഷ്ടാഗോടെയാണ് വീഡിയോ വൈറലായത്. വീഡിയോ വൈറലായതോടെ താരത്തിന് ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഈ ഒരൊറ്റ വിവാഹവാർഷികമാണ് താരം ഗംഭീരമായി ആഘോഷിക്കുന്നത്. താരത്തിന്റെ ഫാൻസ് പേജുകളിൽ വാർത്ത വൈറലായി. രണ്ട് കുട്ടികളും ചടങ്ങിന്റെ മുൻനിരയിലാണ്.