കേരളം മറ്റൊരു പ്രളയ ഭീതിയിലാണ്.. ഫോണിലെ ‘കൊറോണ’ സന്ദേശം ഒഴിവാക്കണമെന്ന് ഷെയ്ന്‍ നിഗം.!!

കോവിഡ് ഭീതിക്ക്‌ പിന്നാലെ മറ്റൊരു പ്രളയഭീതിയിലേക്ക് പോയികൊണ്ടിരിക്കുകയാണ് ഇപ്പോൾ കേരളം. അത്യാവശ്യമായി ആർക്കെങ്കിലും ഫോൺ വിളിച്ചാൽ ആദ്യം കേൾക്കുന്നത് കോവിഡ് ബോധവൽക്കരണമാണ്. ഈ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണമെന്ന് നടൻ ഷെയ്ൻ നിഗത്തിൻറെ അഭ്യർത്ഥന.

ഷെയ്ൻ നിഗം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൻറെ പൂർണരൂപം:

“സർക്കാരുകളുടെ ശ്രദ്ധയിലേക്കാണ്.. ദയവായി ഫോൺ വിളിക്കുമ്പോൾ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു. കേരളം മറ്റൊരു പ്രളയ ഭീതിയിലാണ്. അത്യാവശ്യമായി ഫോൺ വിളിക്കുമ്പോൾ റെക്കോർഡ് ചെയ്‌തു വെച്ച സന്ദേശം മൂലം ഒരു ജീവൻ രക്ഷിക്കാൻ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാം. ദയവായി ഉടൻ തന്നെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു..”

കേരളത്തെ സംബന്ധിച്ചിടത്തോളം ദുരന്ത വാർത്തകളുടെ തുടച്ചയാണ് ഇപ്പോൾ. അതുകൊണ്ട് തന്നെ അത്യാവശ്യമായി ആരെയെങ്കിലും വിളിച്ചാൽ ഈ സന്ദേശം കഴിഞ്ഞതിനു ശേഷം മാത്രമേ റിങ് വരുകയുള്ളൂ. അതുകൊണ്ട് തന്നെ അത്രയും സമയനഷ്ട്ടം ഉണ്ടാകുന്നു. ഇത് പലപ്പോഴും രക്ഷാപ്രവർത്തനം വൈകുന്നതിന് കാരണമാകുമെന്നാണ് താരം പറയുന്നത്.

കിസ്മത്ത് എന്ന സിനിമയിലൂടെയാണ് ഷെയ്ൻ നിഗം അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. നടനും ഹാസ്യനടനുമായ കലാഭവൻ അഭിയുടെ മകനാണ്. അമൃത ടി വി യുടെ ഡാൻസ് ഷോയിലൂടെയാണ് മുഖ്യധാരയിലേക്ക് ഷെയിൻ കടന്നുവരുന്നത്.