100 കോടിയുടെ ആസ്തി.!! വേഷമാകട്ടെ വള്ളി ട്രൗസർ; ഗ്രാമത്തിൽ ലളിത ജീവിതം നയിക്കുന്ന കോടിപതി.!? സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ ഇതാ.!! | ShareWale Baba Viral Video

ShareWale Baba Viral Video : സമ്പത്തിന് പിന്നാലെ പായുന്ന വലിയൊരു വിഭാഗം ജനത ഇന്ന് നമുക്ക് ചുറ്റും നിലനിൽക്കുന്നുണ്ട്. ജീവിക്കണമെങ്കിൽ പണം വേണം എന്നതിനേക്കാൾ ഉപരി പണത്തിനായി ജീവിക്കണം എന്ന ചിന്തയാണ് പലരെയും ഇന്ന് മുന്നോട്ട് നയിക്കുന്നത്. അതോടൊപ്പം തന്നെ തങ്ങളുടെ ആസ്തിയും കിട്ടുന്ന വരുമാനവും എത്രയുണ്ടെന്ന് മറ്റുള്ളവരെ അറിയിക്കുവാനുള്ള ആകാംക്ഷയും ഇന്നത്തെ തലമുറയ്ക്ക് ഉണ്ട്.

10 കിട്ടിയാൽ തന്നെ അതിനെ 100 ആയി പെരുപ്പിച്ചു കാണിക്കുവാനുള്ള ഇത്തരക്കാരുടെ പെരുമാറ്റത്തിന് മുന്നിൽ ഒരു സാധാരണ മനുഷ്യൻറെ അസാധാരണമായ ജീവിതവും പ്രവർത്തിയും ആണ് ഇന്ന് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയമായി മാറുന്നത്. കോടികൾ ആസ്തി ഉണ്ടായിട്ടും ലളിതമായി ജീവിതം നയിക്കുകയും ട്രൗസർ മാത്രം ധരിച്ചുകൊണ്ട് നടക്കുകയും ചെയ്യുന്ന ഈ മനുഷ്യനെ ഇപ്പോൾ ഒരു ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ആളുകൾ അടുത്തറിയുന്നത്.

ShareWale Baba Viral Video

കോടിപതിയായ ഈ മനുഷ്യനെ രാജീവ് മേത്ത എന്ന ട്വിറ്ററുടെ അക്കൗണ്ടിലൂടെയാണ് ആളുകൾക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. എൽ ആൻഡ് ടി യിൽ 80 കോടി രൂപയും അൾട്രാടെക് സിമന്റിൽ 21 കോടിയും കർണാടക ബാങ്കിൽ ഒരുകോടി രൂപയും രാജീവ് മേത്ത പരിചയപ്പെടുത്തുന്ന ഈ വ്യക്തിക്ക് നിക്ഷേപമായി ഉണ്ട്. വീഡിയോയ്ക്ക് ഒപ്പമുള്ള മേത്തയുടെ ട്വിറ്റിൽ ഇക്കാര്യങ്ങളൊക്കെ നിറഞ്ഞു നിൽക്കുന്നുണ്ട്.

അത് വെറും വാക്കു മാത്രമല്ല, അദ്ദേഹം തന്നെ തന്റെ സ്വന്തം വാക്കിൽ ആസ്തിയെപ്പറ്റി വ്യക്തമാക്കുന്ന വീഡിയോ അദ്ദേഹത്തിൻറെ നിക്ഷേപങ്ങൾ പറയുന്നതിന് തെളിവാണ്. നന്നേ പ്രായംചെന്ന ഇദ്ദേഹത്തിൻറെ വീട് ആകട്ടെ അതിൽ നിന്നൊക്കെ വ്യത്യസ്തമാണ്. ഓടിട്ട പഴയ രീതിയിലുള്ള വീട്ടിലാണ് ഇദ്ദേഹം കഴിയുന്നത്. ഇത്രയും ലളിതമായി ഒരാൾക്ക് ജീവിക്കാൻ കഴിയുമോ എന്നാണ് വീഡിയോ കണ്ട പലരും ആശ്ചര്യപ്പെടുന്നത്. അതോടൊപ്പം തന്നെ വീഡിയോ വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്.