ഉർവശി ചേച്ചിയുടെ വീട് കണ്ടോ.!? കേരള തനിമയിൽ അമ്പലം വരെ ഒരുക്കിയ ചെന്നൈ വീട്; ഇനി ഒരുപാട് മുറ്റമു ള്ള ചെറിയൊരു വീട് കൂടി വെയ്ക്കണമെന്ന് താരം.!! | Actress Urvasi Home Tour

Actress Urvasi Home Tour : ഉർവശി എന്ന നടി എന്നും മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. ഉർവശി എന്ന പേര് കേൾക്കുമ്പോഴേ ഹൃദയത്തിൽ ഇടം പിടിച്ച ഒരു പിടി കഥാപാത്രങ്ങളിങ്ങനെ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തും. തന്റെ കയ്യിലെത്തുന്ന ഏത് കഥാപാത്രങ്ങളും അസാമാന്യ അഭിനയ മികവ് കൊണ്ട് ഏറ്റവും മികച്ചതാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

നായികയായോ ഉപനായികയായോ ചെറിയൊരു സീനിൽ വന്ന് പോകുന്ന കഥാപാത്രമായാൽ പോലും താരപദവിയുടെ തലക്കനമില്ലാതെ മനോഹരമായി അവതരിപ്പിക്കുന്ന വളരെ മികച്ച ഒരു കലാകാരിയാണ് ഉർവശി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിൽ നിറഞ്ഞു നിൽക്കുന്ന താരം അഭിനയത്തോടുള്ള അടങ്ങാത്ത ആ സക്തി കൊണ്ടാണ് ഇപ്പോഴും ലൊക്കേഷനുകളിൽ നിന്നും ലൊക്കേഷനുകളിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോൾ താരത്തിന്റെ താമസം ചെന്നൈലാണ്.

തമിഴ് നാട് സ്വദേശിയായ ശിവരാമയെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ബിസിനസ്‌ കാരനായ അദ്ദേഹത്തിനോടൊപ്പമാണ് ഉർവശിയുടെ താമസം. ചെന്നൈ ലെ ഉർവശിയുടെ വീട് കണ്ടാൽ ഏത് മലയാളിക്കും സന്തോഷം തോന്നും. കാരണം പൂർണ്ണമായും കേരള സ്റ്റൈലിൽ പണി കഴിപ്പിച്ചിരിക്കുന്ന വീട് ഇരിക്കുന്നത് തനിഴ്‌നാട്ടിലാണെന്ന് ആരും വിശ്വസിക്കില്ല. നീളം കൂടിയ തിണ്ണ അടങ്ങുന്ന മുൻഭാഗം മുതൽ.

മുൻപിലെ പഠിപുര വാതിലും വീടിനെ ചുറ്റി നിൽക്കുന്ന വൃക്ഷങ്ങളുമെല്ലാം അവിടെയെത്തുന്ന ആളുകളെ ഇത് കേരളം ആണോ എന്നൊന്ന് കൺഫ്യൂഷൻ അടിപ്പിക്കും. പ്ലാവ്, മാവ്, പേര,നെല്ലി, പപ്പായ, മാതളം, നാരങ്ങ തുടങ്ങി നിരവധി വൃക്ഷങ്ങളാണ് വീടിനു ചുറ്റും നിൽക്കുന്നത്. കൃഷിയോട് ഒരുപാട് താല്പര്യമുള്ളയാളാണ് ഉർവശി. എല്ലാവരും വീട്ടിൽ പച്ചക്കറി കൃഷി ചെയ്യണം എന്ന് നിലപാടെടുക്കുന്ന ഉർവശി സ്വന്തം കൃഷിയെക്കുറിച്ച് പറയുമ്പോൾ എല്ലാം വാചാല ആകാറുണ്ട്. ഇനി ഒരുപാട് മുറ്റമു ള്ള ചെറിയൊരു വീട് വെയ്ക്കണം എന്നൊരു ആഗ്രഹം കൂടി ബാക്കിയുണ്ടെന്നാണ് ഉർവശി പറയുന്നത്.