അവരില്ലാതെ ഈ യാത്ര പൂർത്തിയാകില്ല; വിവാഹത്തിന് മുമ്പ് ഷംന പറയുന്നത് കേട്ടോ… | Shamna kasim Engagement

Shamna kasim Engagement : മലയാളം സിനിമാപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരം ഷംന കാസിം വിവാഹിതയാവാൻ തയ്യാറെടുക്കുന്നു എന്ന വാർത്ത കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ നിറയുകയാണ്. താരം തന്റെ പ്രണയം വെളിപ്പെടുത്തിയ സമയം മുതൽ കൂടുതൽ വിശേഷങ്ങൾക്കായി ആരാധകരും കാത്തിരിപ്പിലായിരുന്നു. ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ പ്രതിശ്രുതവരന്‍. ഇപ്പോൾ തന്റെ എൻഗേജ്മെന്റ് ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുകയാണ് താരം.

തൂവെള്ള നിറത്തിലുള്ള ഡ്രെസ്സിൽ അതിസുന്ദരിയായാണ് ചിത്രങ്ങളിൽ ഷംനയെ കാണാൻ കഴിയുക. ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത് ഇങ്ങനെ ” കുടുംബമാണ് എനിക്ക് എല്ലാ ശക്തിയും നൽകുന്നത്… കുടുംബത്തോടൊപ്പമല്ലാതെ എന്റെ യാത്രകൾ പൂർണ്ണമാകുന്നില്ല… ” ചിത്രങ്ങളിലെല്ലാം ഏറെ സന്തോഷത്തോടെ പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന ഷംനയെയാണ് കാണുന്നത്. താരത്തിന്റെ കുടുംബം മൊത്തം കൂടെയുണ്ട്. വടക്കൻ ജില്ലക്കാരി ആണെങ്കിലും കുറേ നാളായി ഷംന കൊച്ചിയിലാണ് താമസം.

Shamna kasim Engagement
Shamna kasim Engagement

ഡാൻസും അഭിനയവുമായി സ്ഥിരം തിരക്കിലായിരുന്നു താരം. ഡാൻസ് ഷോകളുടെ വിധികർത്താവായും ഷംന പ്രത്യക്ഷപ്പെടാറുണ്ട്. ചിന്നാട്ടി എന്ന വിളിപ്പേരും ഷംനക്കുണ്ട്. മലയാളസിനിമക്ക് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലുമെല്ലാം തിളങ്ങിയ താരം കൂടിയാണ് ഷംന. സൗന്ദര്യത്തിന്റെ കാര്യത്തിൽ ദക്ഷിണേന്ത്യൻ സിനിമാനടിമാർക്കൊപ്പം പിടിച്ചുനിൽക്കുന്ന ഷംന കഴിഞ്ഞയിടെ ഒരു ചുംബനവിവാദത്തിലും ചെന്നുപെട്ടു. ഡാൻസ് റിയാലിറ്റി ഷോയിൽ വിധികർത്താവായിരുന്ന ഷംന മത്സരാർത്ഥിയായ ആൺകുട്ടിയെ അടുത്തേക്ക് വിളിച്ച് ചുംബിക്കുകയായിരുന്നു.

തന്റെ നിറഞ്ഞ സന്തോഷം പ്രകടിപ്പിച്ചതാണ് താരം. എന്താണെങ്കിലും വിവാദങ്ങൾ അവസാനിപ്പിച്ച് ഒരു കുടുംബജീവിതത്തിന് തയ്യാറെടുക്കുകയാണ് ഇപ്പോൾ താരം. താരത്തിന് ആശംസകൾ നേരുകയാണ് ആരാധകർ. ഷാനിദിന്റെ ചിത്രങ്ങൾ കണ്ട ആരാധകർ മെയ്ഡ് ഫോർ ഈച്ച് അധർ എന്നാണ് പറയുന്നത്. കാഴ്ചയിൽ വളരെ ചേർന്നുനിൽക്കുന്ന രണ്ട് പേര്. എന്തായാലും സുഖകരമായ ഒരു വിവാഹജീവിതം ഇവർക്ക് ആശംസിക്കുകയാണ് മലയാള സിനിമാലോകവും.