സീരിയൽ നടി തൻവിയുടെ അനുജൻ വാഹനാപകടത്തിൽ മ രിച്ചു; അനുജനൊപ്പമുള്ള വികാരഭരിതമായ ഫോട്ടോ പങ്കുവെച്ചു താരം… | Serial Actress Tanvi’s Brother Passes Away In Accident Malayalam

Serial Actress Tanvi’s Brother Passes Away In Accident Malayalam : മൂന്നുമണി, രാത്രിമഴ, ഭദ്ര, പരസ്പരം തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയായ താരമാണ് നടി തൻവി. തൻവി അഭിനയിച്ച പരസ്പരത്തിലെ ജെന്നിഫർ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. തൻവി കൂടുതലും നെഗറ്റീവ് വേഷങ്ങളിലാണ് തിളങ്ങിയിട്ടുള്ളത്. ഭദ്ര എന്ന സീരിയലിൽ തൻവി അവതരിപ്പിച്ച കഥാപാത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. അച്ഛന്‍ രവീന്ദ്രന്‍, അമ്മ സാവിത്രി, ഇളയ സഹോദരി അശ്വനി ഒപ്പം അനിയന്‍ ശ്രേയസ് കൃഷ്ണ എന്നിവർ അടങ്ങുന്നതാണ് തൻവിയുടെ കുടുബം.

കാസര്‍ഗോഡിലെ കുണ്ടന്‍കുഴി എന്ന ഗ്രാമപ്രദേശത്തുനിന്നുമാണ് അഭിനയലോകത്തേക്ക് തൻവി എത്തിയത്. പരസ്പരത്തിൽ ദീപ്തി എന്ന നായികാകഥാപാത്രത്തെ എതിർത്തുനിന്നിരുന്ന നെഗറ്റീവ് കഥാപാത്രമായിട്ടായിരുന്നു തൻവിയുടെ ജെന്നിഫർ എത്തിയത്. ടമാർ പഠാർ, സ്റ്റാർ മാജിക് റിയാലിറ്റി ഷോകളിലും തൻവി പങ്കെടുത്തിരുന്നു. ഇക്കഴിഞ്ഞയിടെയാണ് തൻവിയുടെ വിവാഹം. ഗണേഷാണ് താരത്തിന്റെ നല്ല പാതി. മുബൈയിൽ വച്ച് നടന്ന ചടങ്ങിന്റെ വിശേഷങ്ങൾ തൻവി പ്രേക്ഷകരുമായി പങ്കിട്ടിരുന്നു.

ഇപ്പോഴിതാ ഒരു ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നിരിക്കുകയാണ്. തൻവിയുടെ സഹോദരൻ ശ്രേയസിന്റെ അകാലവിയോഗം വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. താരത്തിന്റെ മിക്ക പോസ്റ്റുകളിലും അനുജനും കുടുംബവും ഉണ്ടാവാറുണ്ട്. കുടുംബവുമായി ഏറെ ബന്ധമുള്ള തൻവിക്ക് ഈ ദുഃഖം താങ്ങാൻ എങ്ങനെ സാധിക്കും എന്നാണ് ആരാധകർ ആശങ്കപ്പെടുന്നത്. എന്റെ വാവ പോയി എന്ന ഒറ്റലൈനിലായിരുന്നു തൻവി സങ്കടവാർത്ത പങ്കുവെച്ചത്.

കമന്റുകളിൽ നിന്നും അനുജൻ ശ്രേയസ് കൃഷ്ണ മരിച്ചത് ആക്സിഡന്റിലൂടെയാണ് എന്ന് ആരാധകർക്ക് മനസിലാവുന്നു. ആരാധകരെല്ലാം ഇപ്പോൾ ഏറെ സങ്കടത്തിലാണ്. കുറച്ചുനാളുകളായി തൻവിയെ സീരിയലിൽ കാണാത്തതിന്റെ സങ്കടം ഇപ്പോൾ ഈ വാർത്ത അറിയുമ്പോൾ ഇരട്ടിക്കുകയാണ്. എന്തായാലും ഈ സങ്കടം ഉടൻ തന്നെ തരണം ചെയ്യാൻ കഴിയട്ടെ എന്ന് പറഞ്ഞുവെക്കുകയാണ് പ്രേക്ഷകർ.

Rate this post