പുതിയ വീട്ടിൽ ആദ്യത്തെ വിശേഷം.!! കുഞ്ഞു രാജകുമാരിക്ക് ഒന്നാം പിറന്നാൾ; യാമി ബേബിടെ പിറന്നാൾ ആഘോഷമാക്കി പാർവതി അരുൺ.!! | Serial Actress Parvathy Arun Daughter Yamika Baby First Birthday Celebration Malayalam

Serial Actress Parvathy Arun Daughter Yamika Baby First Birthday Celebration Malayalam: ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് വളരെ പ്രിയങ്കരിയായ താരങ്ങളിലൊരാളാണ് പാര്‍വതി വിജയ്. കുടുംബവിളക്കില്‍ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് താരം പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയത്. പരമ്പര നല്ല രീതിയിൽ മുന്നേറുന്നതിനിടയിലായിരുന്നു പാര്‍വതി വിവാഹിതയായത്. തുടർന്ന് വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു താരം. അഭിനയത്തില്‍ അത്രമാത്രം സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയിലൂടെ പാര്‍വതിയുടെ വിശേഷങ്ങളെല്ലാം തന്നെ ആരാധകര്‍ അറിയുന്നുണ്ട്.

അടുത്തിടെയായിരുന്നു പാര്‍വതിക്കും അരുണിനും കൂട്ടായി മകളെത്തിയത്. ഇവരുടെ മകളുടെ പേരാണ് യാമി. പാർവതിയുടെ സഹോദരിയായ മൃദുല യാമി കുട്ടിയുടെ വിശേഷങ്ങളും പാർവതിയുടെ വിശേഷങ്ങളും എല്ലാം പ്രേക്ഷകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. മൃദുലയിലൂടെയും പാർവതി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിട്ടുണ്ട്. താരത്തിന്റെ വിശേഷങ്ങളിൽ ഗര്‍ഭിണിയായതിനെക്കുറിച്ചും പിന്നീടങ്ങോട്ടുള്ള കാര്യങ്ങളെക്കുറിച്ചുമെല്ലാം താരം തുറന്നുപറഞ്ഞിരുന്നു.മകൾ യാമികയുടെ ഓരോ വിശേഷങ്ങളും മുറ തെറ്റാതെ തന്നെ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്കും മുമ്പിൽ എത്താറുണ്ട്.

ഇപ്പോൾ ഇതാ താരം തന്നെ യുട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിച്ചിരിക്കുന്നത് മകൾ യാമികയുടെ ഒന്നാം പിറന്നാളിന്റെ വിശേഷങ്ങൾ ആണ്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം ഉൾപ്പെടുത്തി ആയിരുന്നു പിറന്നാൾ ചടങ്ങുകൾ സംഘടിപ്പിച്ചത്. ഒരു സ്വകാര്യ ഹോട്ടലിൽ ആയിരുന്നു പിറന്നാൾ ചടങ്ങ് സംഘടിപ്പിച്ചത്. പിറന്നാളിനായി രാവിലെ എഴുന്നേൽക്കുന്നതും വീട്ടിലെ സന്തോഷം എത്രമാത്രം ആണെന്നും താരം വീഡിയോയിലൂടെ പറയുന്നുണ്ട്. കൂടാതെ ബ്യൂട്ടിപാർലറിലേക്ക് ഒരുങ്ങാൻ ആയി പോകുന്നതും മറ്റും വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

അതീവ സുന്ദരിയായി ഒരുങ്ങിയെത്തുന്ന പാർവതിയെയും യാമികയെയും വീഡിയോയിൽ കാണാം. കൂടാതെ പിറന്നാൾ ചടങ്ങിൽ പാർവതിയും അരുണും യാമിയും ചേർന്ന് കേക്ക് മുറിക്കുന്നു. മൃദുല വിജയും , ഭർത്താവ് യുവകൃഷ്ണയും ഇവരുടെ മകളും ചടങ്ങിൽ സജീവ സാന്നിധ്യമായിരുന്നു.പാട്ടും ഡാൻസും എല്ലാം അവതരിപ്പിച്ച് വളരെ സന്തോഷകരമായ ഒരു പിറന്നാൾ ആഘോഷമാണ് ഇവർ നടത്തിയത്. ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരും എല്ലാം യാമിക്ക് പിറന്നാൾ ആശംസകൾ നേരുന്നു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയ്ക്ക് താഴെയും നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

Rate this post