ഈ ദിവസം എനിക്ക് സന്തോഷിക്കാനാവില്ല..!! അവരില്ലാതെ എനിക്കെങ്ങനെ ഇത് സാധിക്കും… | Seema G Nair Emotional Birthday Speech

Seema G Nair Emotional Birthday Speech : മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടി സീമ ജി നായർ. ഒരു അഭിനേത്രി എന്ന നിലയിൽ മാത്രമല്ല താരത്തെ പ്രേക്ഷകർക്ക് പരിചയം, മറിച്ച് ജീവകാരുണ്യപ്രവർത്തനങ്ങളിലും ഏറെ സജീവമാണ് താരം. ജീവിതത്തിന്റെ കനൽവഴികളിൽ ഒറ്റപ്പെട്ടുപോയ പലർക്കും സീമ ജി നായർ ആശ്രയവും സാന്ത്വനവുമാവുകയായിരുന്നു. ഇന്ന് താരത്തിന്റെ ജന്മദിനമാണ്. ഒട്ടേറെപ്പേരാണ് സീമയ്ക്ക് ജന്മദിനാശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ജന്മദിനത്തിൽ സീമ പങ്കുവെച്ചിരിക്കുന്ന ഒരു ഫേസ്‌ബുക്ക് കുറിപ്പും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

എല്ലാവരും ഒരുപാട് സന്തോഷത്തോടുകൂടി പിറന്നാൾ കൊണ്ടാടുമ്പോൾ തനിക്ക് സന്തോഷിക്കാനുള്ള മനസികാവസ്ഥയില്ലെന്നാണ് താരം പറയുന്നത്. ചെറുതിലേ മുതൽ തന്നെ ജന്മദിനങ്ങൾ കൊണ്ടാടിയുള്ള ശീലമില്ലെന്നും വളരെ കുറച്ച് വർഷങ്ങൾക്ക് മുൻപ് മാത്രമാണ് ജന്മദിനത്തിന് ഒരു കേക്ക് മുറിച്ചതെന്നും സീമ പറയുന്നു. ‘കഴിഞ്ഞ ഒരു വർഷത്തിൽ എന്നെ വിട്ടുപിരിഞ്ഞുപോയവർ, ജീവനുതുല്യം സ്നേഹിച്ച നാലുപേർ…മെയ് മാസത്തിൽ നന്ദൂട്ടൻ, ആഗസ്റ്റിൽ ശരണ്യ, മാർച്ചിൽ അഥീന, ഇപ്പോൾ മെയ് മാസത്തിൽ സുരേഷ്…പിന്നെങ്ങനെ ഞാൻ സന്തോഷിക്കും.

ഈ ദിവസം എനിക്ക് സന്തോഷിക്കാനാവില്ല..!! അവരില്ലാതെ എനിക്കെങ്ങനെ ഇത് സാധിക്കും...
ഈ ദിവസം എനിക്ക് സന്തോഷിക്കാനാവില്ല..!! അവരില്ലാതെ എനിക്കെങ്ങനെ ഇത് സാധിക്കും…

എല്ലാം മറന്ന് ഒന്നുചിരിക്കാൻ പോലും പറ്റാത്ത അവസ്ഥ…ഒന്നിനുപുറകെ ഒന്നായി ദുരന്തങ്ങൾ പിന്തുടരുന്നു.’ താരത്തിന്റെ വാക്കുകൾ ഏവരെയും വേദനിപ്പിച്ചിരിക്കുകയാണ്. താൻ ക്യാമറക്ക് മുൻപിൽ മാത്രമാണ് നടിയാവുന്നതെന്നും ക്യാമറക്കണ്ണുകൾക്ക് പുറകിൽ തികച്ചും ഒരു സാധാരണക്കാരിയായി മാറുന്നത് മറ്റുള്ളവരുടെ വേദനകൾ തന്റേതായി ഏറ്റെടുക്കുമ്പോഴുമാണെന്ന് താരം തുറന്നുപറയുന്നു. സ്ഥാനമാനങ്ങൾ എല്ലാം വെറും നൈമിഷികം മാത്രമാണ്, ഒന്നിലും ഭ്രമം ഉണ്ടാവരുത് എന്ന് മാതാപിതാക്കൾ പഠിപ്പിച്ചിരുന്നു.

തന്റെ ശരികളിലൂടെയാണ് താൻ യാത്ര ചെയ്യുന്നതെന്നും താങ്ങും തണലുമായി നിൽക്കുന്ന, സ്നേഹത്തോടെ അനുഗ്രഹിക്കുന്ന ഏവർക്കും നന്ദിയും കടപ്പാടും സ്നേഹവും അറിയിക്കുന്നു എന്നും കുറിച്ചുകൊണ്ടാണ് താരത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. സിനിമയിലും ടെലിവിഷനിലും ഒരേപോലെ തിളങ്ങാറുള്ള സീമ ജി നായർ വേറിട്ട അഭിനയശൈലിയിലൂടെയാണ് പ്രേക്ഷകമനം കവരുന്നത്. താരം ചെയ്യുന്ന എല്ലാ ജീവകാരുണ്യപ്രവർത്തനങ്ങൾക്കും മികച്ച പിന്തുണയും പ്രേക്ഷകർ നൽകാറുണ്ട്. പല അംഗീകാരങ്ങളും താരത്തിന് ലഭിച്ചിട്ടുമുണ്ട്. ഇപ്പോൾ സീമ ജി നായർക്ക് ജന്മദിനാശംസകൾ നേരുകയാണ് മലയാളികൾ.