യക്ഷിയെ പ്രണയിച്ച തന്ത്രി കുമാരൻ!! ഭയപ്പെടുത്തി ഒരു സേവ് ദ് ഡേറ്റ്; വീഡിയോ വൈറൽ… |

വിവാഹം ഏറ്റവും മനോഹരമായി ആഘോഷിക്കാനാണ് എല്ലാവരുടെയും ആഗ്രഹം. അതുകൊണ്ടു തന്നെ കല്യാണം വിളി മുതൽ റിസപ്ഷൻ അവസാനിക്കുന്നതുവരെ എന്തെല്ലാം വ്യത്യസ്തതകൾ കൊണ്ടുവരാമോ അതെല്ലാം കൊണ്ടുവരുന്നതിൽ ലോകഭേദമെന്യേ പുതിയ തലമുറ മുൻപന്തിയിലാണ്. വെറുമൊരു സേവ് ദ ഡേറ്റ് എടുക്കാതെ ഒരു കഥ പറയുന്ന രീതിയിലാണ് ഇപ്പോൾ മിക്ക സേവ് ദി ഡേറ്റും.

അത്തരത്തിൽ കഥകളിൽ മാത്രം കേട്ട കള്ളിയങ്കാട്ടു നീലിയും തന്ത്രികുമാരനുമാണ് ഈ സേവ് ദി ഡേറ്റിലെ കഥാപാത്രങ്ങൾ. കല്യാണ തീയതി തീരുമാനിച്ച അന്ന് മുതൽ എങ്ങനെ സേവ് ദ ഡേറ്റ് വ്യത്യസ്തമാക്കണം എന്ന് ചിന്തിച്ചിരിക്കുന്നവരാകും ഏറെയും. അത്തരത്തിൽ വ്യത്യസ്തമായൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് കഥകളിൽ മാത്രം കേട്ട കള്ളിയങ്കാട്ടു നീലിയും തന്ത്രികുമാരനുമാണ് ഇവിടുത്തെ കഥാപാത്രങ്ങൾ.

യക്ഷിക്കഥ പറഞ്ഞുതുടങ്ങുന്ന സേവ് ദി ഡേറ്റ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുണ്ടക്കയം സ്വദേശികളായ അർച്ചന–അഖിൽ എന്നിവരാണ് കഥാപാത്രങ്ങൾ. നീലി എന്ന യക്ഷിയും തന്ത്രികുമാരനുമായാണ് മുത്തശ്ശിക്കഥ എത്തിയത്. മുത്തശ്ശി തന്റെ പേരകുട്ടിയോട് കഥ പറയുന്ന രീതിയിലാണ് വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്. തന്ത്രികുമാരൻ ഇളവന്നൂർ മടത്തിലേക്ക് ഉള്ള യാത്രയ്ക്കിടെ യക്ഷിയായ നീലിയെ കാണുന്നു. തുടർന്നു നീലിയെ ആവാഹിക്കാൻ ശ്രമിക്കുകയാണ്. തന്നെ വെറുതെ വിടണമെന്ന് അപേക്ഷിച്ച നീലിയെ തന്ത്രികുമാരൻ തന്റെ ഭാര്യയായി സ്വീകരിക്കുന്നു.

ഈ കഥയാണ് സേവ് ദ് ഡേറ്റിന് ഉപയോഗിച്ചത്. എന്തെങ്കിലും വ്യത്യസ്തമായ ആശയം അടിസ്ഥാനമാക്കി വീഡിയോ ചെയ്യണമെന്നായിരുന്നു അഖിലിന്റെയും അർച്ചനയുടെയും ആഗ്രഹം. ഇരുവരുടെയും ആഗ്രഹം വെഡ്ഡിങ് സ്റ്റോറീസ് ഉടമയായ ജിബിനോട്‌ പറയുകയും ജിബിൻ ഏതാനും ആശയങ്ങൾ ഇവരോട് പങ്കുവെക്കുകയും ആണ് ചെയ്തത്. ഇതിലെ യക്ഷിക്കഥയാണ് ഇവർക്ക് ഇഷ്ടപ്പെട്ടത് തുടർന്നാണ് ഇങ്ങനെയൊരു ആശയം യാഥാർത്ഥ്യമായത്. ഇടുക്കിയിലെ കുട്ടിക്കാനത്തുള്ള അമ്മച്ചി കൊട്ടാരത്തിലും പ്രദേശത്തുമായിരുന്നു യക്ഷിയുടെയും തന്ത്രികുമാരന്റെയും ഭാഗങ്ങൾ ചിത്രീകരിച്ചത്. ഭരണങ്ങാനുത്തുള്ള തിടനാട്ടിൽ മറ്റു രംഗങ്ങളും ചിത്രീകരിച്ചു. ഒറ്റ ദിവസം കൊണ്ടാണ് ഷൂട്ട് പൂർത്തിയായത്.

Rate this post