‘സാരിയിൽ അതിഗംഭീര ലുക്കുമായി ബാലതാരമായി തിളങ്ങിയ അനിഖ സുരേന്ദ്രൻ.. ഓണം സ്‌പെഷ്യൽ ഫോട്ടോഷൂട്ടുമായി താരം.. ചിത്രങ്ങൾ കാണാം.!!!

കഥ തുടരുന്നു’ എന്ന സിനിമയിലൂടെ ബാലതാരമായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് അനിഖ സുരേന്ദ്രൻ. മലയാളികൾക്ക് ഏറ്റവും ഇഷ്ടമുള്ള ബാലതാരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന താരം. പലപ്പോഴും നമ്മുടെ വീട്ടിലെ ഒരു കുഞ്ഞുമോളുടെ കൂട്ടാണ് അനിഖയെ മലയാളികൾ കണ്ടിരിക്കുന്നത്

അനിഖയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. അനിഖയുടെ ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സാരിയിലാണ് അനിഖ എത്തിയിരിക്കുന്നത്.

മനു മുളന്തുരുത്തി എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. റെഡ് ബോർഡറുള്ള താമരയുടെ ഡിസൈനോടുകൂടിയ ടിഷ്യു സെറ്റ് സാരിയിൽ അതിസുന്ദരിയായ അനിഘയെ ആണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുക.

മലയാളത്തിൽ ജോണി ജോണി യെസ് പപ്പാ, ഭാസ്‌കർ ദി റാസ്കൽ, ദി ഗ്രേറ്റ് ഫാദർ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ് ഭാഷകളിലായി 15 ലധികം സിനിമകളിൽ അനിഘ അഭിനയിച്ചു.

മിരുതൻ, ഞാനും റൗഡി താൻ, എന്നൈ അറിന്താൽ, വിശ്വാസം എന്നീ സിനിമകളിൽ അഭിനയിച്ച് തമിഴ് പ്രേക്ഷകരെയും താരം കൈയിലെടുത്തിട്ടുണ്ട്. ‘അഞ്ചു സുന്ദരികൾ’ എന്ന സിനിമയിലെഗൗരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് 2013ലെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ നേടി.