കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി കുടുംബവിളക്ക് താരം ശരണ്യ ആനന്ദ്… | Saranya Anand Stunning Photos Goes Viral

Saranya Anand Stunning Photos Goes Viral : ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. പരമ്പരയിലെ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന താരങ്ങൾക്കെല്ലാം ഏറെ ആരാധകരാണുള്ളത്. അക്കൂട്ടത്തിൽ എടുത്തുപറയേണ്ട ഒരാൾ തന്നെയാണ് നടി ശരണ്യ ആനന്ദ്. കുടുംബവിളക്കിന്റെ നെടുംതൂണായ വേദിക എന്ന നെഗറ്റീവ് ക്യാരക്ടറാണ് താരം അവതരിപ്പിക്കുന്നത്.

വേദിക എന്ന കഥാപാത്രമായെത്തുന്ന മൂന്നാമത്തെ അഭിനേത്രിയാണ് ശരണ്യ. സിനിമയിൽ നിന്നും സീരിയലിലേക്ക് കടന്നുവരികയായിരുന്നു താരം. അഭിനയത്തിന് പുറമേ മോഡലിങ്ങും ഡാൻസുമെല്ലാം കൂടെക്കൂട്ടിയിട്ടുണ്ട് ശരണ്യ. വേദിക എന്ന കഥാപാത്രം തന്നിലേക്കെത്തിയ സമയം അത് ചെയ്യണോ എന്ന കാര്യത്തിൽ ആദ്യം ചെറിയ ഒരു ശങ്ക ഉണ്ടായിരുന്നെന്ന് ശരണ്യ മുന്നേ തുറന്നുപറഞ്ഞിരുന്നു.

Saranya Anand Stunning Photos Goes Viral
Saranya Anand Stunning Photos Goes Viral

തന്റെ വിശേഷങ്ങളെല്ലാം ആരാധകാരുമായി സ്ഥിരം പങ്കുവെക്കാറുള്ള താരത്തിന്റെ വിവാഹവും കുടുംബവിളക്കിൽ എത്തിയതിന് ശേഷമായിരുന്നു. കുടുംബവിളക്കിൽ സുമിത്ര എന്ന നായികാകഥാപാത്രത്തിന്റെ ഭർത്താവ് സിദ്ധാർത്തിനെ കുതന്ത്രങ്ങൾ വഴി തന്നിലേക്കടുപ്പിക്കുന്ന ആന്റി ഹീറോയിൻ ആണ് ശരണ്യയുടെ വേദിക എന്ന കഥാപാത്രം.

പുറത്തിറങ്ങുമ്പോൾ തന്നെ ഇപ്പോഴും വേദികയായി കണ്ട് പലരും മോശമായി പെരുമാറുണ്ടെന്ന് ശരണ്യ പറഞ്ഞിരുന്നു. ഒരു കലാകാരി എന്ന നിലയിൽ അത് അംഗീകാരം തന്നെയാണെന്നും തന്റെ കലാജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം നാഷണൽ അവാർഡ് നേടുക എന്നതാണെന്നും ശരണ്യ ഒരിക്കൽ മനസ് തുറന്നിരുന്നു. നടി മീര വാസുദേവിനൊപ്പം കുടുംബവിളക്കിൽ നേർക്കുനേർ നിന്നുള്ള ശ്കതമായ അഭിനയമുഹൂർത്തങ്ങളാണ് ശരണ്യ കാഴ്ചവെക്കാറുളളത്.