തമ്പി മുതലാളി ഇനി വെറും രാജശേഖരൻ തമ്പി!! കോടികളുടെ സ്വത്തുക്കൾ തമ്പിയിൽ നിന്ന് തിരികെ വാങ്ങാൻ ഒരുങ്ങി രാജേശ്വരി; തകർന്നടിഞ്ഞു അമരാവതിയുടെ ഈ അമരക്കാരൻ… | Santhwanam Today’s Episode 20/2/2023 Malayalam

Santhwanam Today’s Episode 20/2/2023 Malayalam:മലയാളി പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ ‘സാന്ത്വനം’ പരമ്പര കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ പ്രതിസന്ധികളിലൂടെയണ് മുന്നോട്ട് പോകുന്നത്. ആരാധകർക്കിടയിൽ ഒരു ചർച്ചാവിഷയമാകാൻ സാന്ത്വനം സീരിയലിന് സാധിച്ചു എന്നുള്ളതാണ് സീരിയലിന്റെ വിജയവും. നമ്മുടെ നിത്യ ജീവിതത്തിലും സീരിയൽ രംഗത്തിലെ സംഭവങ്ങൾ സാമ്യത പുലർത്തുന്നുണ്ട് എന്നതാണ് വാസ്തവം. തമ്പി തന്നോട് ഒരു വാക്കുപോലും അറിയിക്കാതെ സൂപ്പർ മാർക്കറ്റ് തുടങ്ങിയ കാര്യം രാജേശ്വരി ഹരിയുടെ വ്യാജഫോൺകോളിലൂടെ അറിയുകയാണ്. കലികൊണ്ട് വിറച്ച രാജേശ്വരി സാന്ത്വനം വീട്ടിലേക്ക് കയറി പോയിട്ട് ലക്ഷ്മിയോടും അഞ്ജലിയോടും സംസാരിക്കുന്ന രംഗമാണ് പിന്നീട് കാണുന്നത്.
“എല്ലാ കാര്യവും എന്നോട് തമ്പി അറിയിച്ചിട്ടാണ് ചെയ്തുകൊണ്ടിരുന്നത്. സ്വത്തിന്റെ കാര്യവും കണക്കു നോക്കുന്നതും നമ്മൾ ഒരുമിച്ചാണ് നടത്തിക്കൊണ്ടിരുന്നത്. കുടുംബസ്വത്തൊന്നും ഒറ്റയ്ക്ക് തമ്പിക്ക് എഴുതി കൊടുത്തിട്ടില്ല. രാജലക്ഷ്മി അടക്കം മൂന്നു പേർക്കും അതിൽ പങ്കുണ്ട്. തമ്പി എല്ലാം എന്നെ അറിയിക്കേണ്ടതാണ്. പക്ഷേ, ഇപ്രാവശ്യം ഒന്നുമറിയിച്ചിട്ടില്ല. സൂപ്പർമാർക്കറ്റ് തുടങ്ങിയതും ഞാനറിഞ്ഞത് കടയിലെ ജോലിക്കാരൻ പറഞ്ഞിട്ടാണ്.എന്തായാലും എനിക്ക് തമ്പിയെ കണ്ട് കാര്യങ്ങൾ സംസാരിക്കണം.”
ഇത് പറഞ്ഞു രാജേശ്വരി വീട്ടിൽ നിന്നും ഇറങ്ങി. അഞ്ജലി പറയുകയാണ്, രാജേശ്വരി അപ്പച്ചിയെ വിശ്വസിക്കാൻ കൊള്ളില്ല എന്ന്. അവർ ചിരിച്ചുകൊണ്ട് ക ഴു ത്ത റുക്കുന്ന ഇനമാണ്. ഇപ്പോൾ വന്നിട്ട് സ്നേഹത്തോടെ സംസാരിക്കുന്നു. അവർക്ക് നമ്മളെക്കൊണ്ട് ആവശ്യം കാണും. ലക്ഷ്മി അമ്മ പറയുന്നത് ഇനി ഇവിടെ എന്തെങ്കിലുമൊക്കെ നടക്കും എന്നാണ്. രാജേശ്വരി കലിതുള്ളിയാണ് പോയിരിക്കുന്നത്. അപ്പുമോളും ഹരിയും ഒരുമിച്ച് സൂപ്പർമാർക്കറ്റ് കൊണ്ടുപോകുന്നതിൽ തമ്പി സന്തോഷിക്കുന്നു. കസ്റ്റമേഴ്സിനോട് നല്ല രീതിയിൽ ഇടപെടുന്നു. സൂപ്പർ മാർക്കറ്റിൽ കൂടുതൽ കസ്റ്റമേഴ്സ് വരാനും ലാഭത്തിൽ കൊണ്ടുപോകാനുമായി സാധനങ്ങൾ വിലകുറച്ചു വിൽക്കുകയും ഓഫറുകൾ നൽകുകയും ചെയ്യുന്നു.ശിവൻറെ കൃഷ്ണ സ്റ്റോറിന് വിനയാവുകയാണ് ഇപ്പോൾ തമ്പിയുടെ സൂപ്പർമാർക്കറ്റ്.
രാജേശ്വരി തമ്പിയുടെ ഓഫീസിലേക്ക് പോയി സ്വത്തുവകകൾ അടങ്ങിയ കണക്കൊക്കെ കാണിക്ക് എന്നു പറയുന്നു. ചേച്ചി ഇങ്ങനെ തിടുക്കം കൂട്ടിയാൽ എങ്ങനെയാണ്…അങ്ങനെ രാജേശ്വരിക്ക് തമ്പിയുടെ കള്ളക്കളി മനസ്സിലാവുന്നു .എല്ലാം നിന്റേതു മാത്രമല്ല ഇപ്പോൾ തന്നെ സ്വത്ത് ഭാഗം വയ്ക്കണം എന്ന് പറഞ്ഞ് രാജേശ്വരി വാശിപിടിക്കുന്നു. സൂപ്പർമാർക്കറ്റ് തുടങ്ങിയത് അപ്പു മോളുടെ നല്ല ഭാവിക്കു വേണ്ടിയാണ് എന്ന് തമ്പി പറയുന്നുണ്ട്. ഇത് കേട്ട് ദേഷ്യത്തോടെ രാജേശ്വരി പറയുകയാണ് അങ്ങനെ നീയും നിൻറെ മക്കളും മാത്രം സന്തോഷത്തോടെ സുഖിച്ചു ജീവിച്ചാൽ മതിയോ? അതിൽ നമുക്കുമുണ്ട് അവകാശം. എന്തായാലും ഇനി വരുന്ന എപ്പിസോഡുകൾക്ക് കാത്തിരിക്കുകയാണ് ആരാധകർ.