സ്വാന്തനം ഇന്ന് : 4420| 14 ഏപ്രിൽ 2022 | ശങ്കരനെ തമ്പി വീട്ടിൽ നിന്ന് ഇറക്കിവിടാൻ കാരണം ജയന്തിയാണെന്ന് എല്ലാവരും അറിയുമ്പോൾ… | Santhwanam Today

Santhwanam Today : കുടുംബപ്രേക്ഷകരുടെ മനം കവരുന്ന ദൃശ്യാനുഭവമാണ് സാന്ത്വനം. ഏറെ ആരാധകരാണ് സാന്ത്വനം പരമ്പരക്കുള്ളത്. പരമ്പരയുടെ കഴിഞ്ഞ എപ്പിസോഡുകളെല്ലാം അത്യന്തം നാടകീയമായ ചില മുഹൂർത്തങ്ങളിലൂടെയാണ് കടന്നുപോയത്. അപർണയെ കാണാൻ അമരാവതിയിൽ എത്തിയ ബാലനെയും കുടുംബത്തെയും രാജേശ്വരി അപമാനിക്കുകയായിരുന്നു. രാജേശ്വരിയുടെ ക്രൂരമായ അപമാനമേറ്റ് ദേവി മനം നൊന്ത് കരയുകയായിരുന്നു.

പരമ്പരയുടെ പുതിയ പ്രോമോ വീഡിയോയിൽ കാണിക്കുന്നത് ജയന്തിയുടെ കപടനാടകം പൊളിഞ്ഞുവീഴുന്നതിന്റെ തുടക്കമാണ്. കഴിഞ്ഞദിവസം ആശുപത്രിയിൽ നിന്നും ജയന്തി തമ്പിയെ വിളിച്ചിരുന്നു. മുൻപ് ശങ്കരനെ വീട്ടിൽ നിന്നും ഇറക്കി വിടുന്നതിന് കാരണമായ സംഭവത്തിൽ ഒരു സ്ത്രീ തമ്പിയെ വിളിച്ചിരുന്നത് എല്ലാവർക്കും അറിയാവുന്നതാണ്.

ആ സ്ത്രീ വിളിച്ച നമ്പറും ഇപ്പോൾ ജയന്തി വിളിച്ച നമ്പറും ഒന്ന് തന്നെയാണെന്ന് തമ്പി ഭാര്യയോട് പറയുന്നത് പ്രൊമോയിൽ കാണാം. ഈ വിവരം അംബിക അപർണയെ അറിയിക്കുന്നുമുണ്ട്. ശങ്കരനെ തമ്പി വീട്ടിൽ നിന്ന് ഇറക്കിവിടാൻ കാരണം ജയന്തിയാണെന്ന് അപർണ അഞ്ജലിയെ അറിയിക്കുന്ന രംഗവും പ്രോമോ വീഡിയോയിൽ കാണിക്കുന്നുണ്ട്. ഇത് കേട്ട് അഞ്ജലിയും ദേവിയും ഒരേപോലെ ഞെട്ടുകയാണ്. പ്രേക്ഷകർ ഏറെ നാളായി കാത്തിരുന്ന ചില രംഗങ്ങളാണ് ഇപ്പോൾ സാന്ത്വനത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.

ജയന്തിയുടെ കപടനാടകത്തിന് തിരശീല വീഴുന്നത് കാണാൻ ഏറെ നാളായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. എല്ലാ പ്രശ്‍നങ്ങൾക്കും മരുന്നിട്ട് വെച്ചിട്ട് പിന്നെയും നാടകം തുടർന്നുകൊണ്ടിരിക്കുന്ന ജയന്തിക്ക് അഞ്ജലിയുടെയും ശിവന്റെയുമൊക്കെ വക ഒരു പണി കിട്ടണമെന്ന് സാന്ത്വനം ആരാധകർ ആഗ്രഹിച്ചിരുന്നു. കുശുമ്പും അസൂയയുമൊക്കെയായി മുന്നോട്ടുപോകുന്ന ജയന്തി ശങ്കരനും കുടുംബത്തിനുമെതിരെ ചെയ്‍തത് വലിയൊരു ചതി തന്നെയായിരുന്നു, കൂടെ നിന്ന് വലിയൊരു ചതിയാണ് സാവിത്രിയോടും ശങ്കരനോടും ജയന്തി കാണിച്ചത്. ഇനി ജയന്തിക്ക് തിരിച്ചടികൾ കിട്ടുന്ന കാലമാണ്. അതിനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും.

Watch Santhwanam Today Episode : 442 | 14 April 2022