കിസ്സടിച്ച് കള്ളൻ..!!ഞെട്ടിത്തെറിച്ച് അഞ്ജു… | Santhwanam Today

Santhwanam Today : കുടുംബപ്രക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരുള്ള പരമ്പര റേറ്റിങ്ങിലും മുൻപന്തിയിലാണ്. പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ശിവാഞ്ജലി രംഗങ്ങളുടെ മാധുര്യമാണ് പ്രൊമോയെ കൂടുതൽ മികവേറിയതാക്കുന്നത്. ‘പഴയ കാമുകിയെ അമ്പലത്തിൽ വെച്ച്‌ കണ്ടപ്പോൾ എന്ത് തോന്നി’ എന്നാണ് അഞ്ജു ശിവനോട് ചോദിക്കുന്നത്.

‘കാമുകിയോ?’ എന്ന് ചോദിച്ചിട്ട് അമ്പരപ്പോടെ അഞ്‌ജലിയെ നോക്കുന്ന ശിവനെയും പ്രൊമോയിൽ കാണാം. വൺ സൈഡ് ലവ് ആണെങ്കിലും അത്‌ പ്രണയം തന്നെയാണല്ലോ എന്നാണ് അഞ്ജു പറയുന്നത്. അവളുടെ മുഖത്ത് നോക്കി നിങ്ങൾ ‘ഐ ലവ് യു’ എന്ന് പറഞ്ഞതല്ലേ എന്ന് എടുത്ത് ചോദിക്കുന്നുണ്ട് അഞ്ജു. ശിവന്റെ തലമുടിയെക്കുറിച്ചും അഞ്ജുവിന്റെ വക കമ്മന്റുണ്ട്. ആണുങ്ങളായാൽ കുറച്ച് കഷണ്ടിയൊക്കെ ആകാം, അതൊരു സ്റ്റൈൽ ആണ് എന്നാണ് ശിവൻ പറയുന്നത്.

ആ സ്റ്റൈൽ ഒക്കെ കൊള്ളാം, പക്ഷേ ഈ മുഖത്തിന് അത്‌ ചേരില്ല എന്ന മാസ് മറുപടി കൊടുക്കുകയാണ് അഞ്ജു. ഇനി ഞാൻ മുടി നട്ട് കിളിർപ്പിക്കേണ്ടി വരുമോ എന്ന് ശിവൻ ചോദിക്കുമ്പോൾ അത്‌ എളുപ്പമായിരിക്കും, അകം മുഴുവൻ ചെളിയാണല്ലോ എന്നാണ് അഞ്ജുവിന്റെ അൽപ്പം പതുങ്ങിയുള്ള കമന്റ്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആകുന്ന അപർണ സാന്ത്വനത്തിലേക്കാകും വരുക എന്ന് കരുതി എല്ലാം ഒരുക്കിവെക്കുകയാണ് ദേവിയും അഞ്ജുവും.

എന്നാൽ പ്രതീക്ഷകൾ അസ്ഥാനത്താക്കി രാജേശ്വരി ആഗ്രഹിച്ച പോലെ തന്നെ അപ്പുവിനെ അമരാവതിയിലെത്തിക്കുകയാണ് തമ്പി. അപ്പു അമരാവതിയിൽ എത്തുന്നതും രാജേശ്വരി കുതന്ത്രങ്ങൾ പയറ്റിത്തുടങ്ങുന്നതുമെല്ലാം പ്രേക്ഷകരെ ആധിയിലാക്കുന്നുണ്ട്. അതിനിടയിൽ കണ്ണന്റെ പ്രണയവും കടന്നുവരുന്നു എന്ന സൂചന നൽകിക്കൊണ്ടാണ് പുതിയ പ്രൊമോ വീഡിയോ അവസാനിക്കുന്നത്. എന്തായാലും സാന്ത്വനത്തിന്റെ പുതിയ എപ്പിസോഡുകൾക്കായ് കാത്തിരിക്കുകയാണ് പ്രേക്ഷകർ.