ശിവാഞ്ജലിമാർ തിരിച്ചെത്തുന്നു; ശിവേട്ടന്റെ യുദ്ധം ഭദ്രനും മക്കളും കാണാൻ പോകുന്നേ ഉള്ളൂ… | Santhwanam Today Episode 5 July 2022
Santhwanam Today Episode 5 July 2022 : ഇനി കാത്തിരിപ്പുകളില്ല…. ശിവനും അഞ്ജലിയും തിരിച്ചെത്തുന്നു… പ്രതിസന്ധികളെല്ലാം മറികടന്ന് ശിവാഞ്ജലിമാർ സ്വന്തം കുടുംബത്തിലേക്ക് തിരിച്ചെത്തുന്ന കാഴ്ച്ചയാണ് സാന്ത്വനം പരമ്പരയുടെ ഇന്നത്തെ എപ്പിസോഡിൽ കാണുക. ദേവിയും അപ്പുവുമെല്ലാം വലിയ കാത്തിരിപ്പിലാണ്, ശിവനെയും അഞ്ജുവിനെയും സ്വീകരിക്കാനുള്ള കാത്തിരിപ്പ്. രാഹുലിനോടും ഭാര്യയോടും വിട പറഞ്ഞ് ശിവനും അഞ്ജുവും അടിമാലിയിൽ നിന്നും യാത്ര തിരിച്ചുകഴിഞ്ഞു. കാറിലാണ് യാത്ര.
ശിവേട്ടനും അഞ്ജുവും മാത്രമായുള്ള ഒരു കാർ യാത്ര ഇതാദ്യം. തറവാട്ടിൽ ശിവാഞ്ജലിമാരെ സ്വീകരിക്കാൻ മറ്റൊരാൾ കൂടി തയ്യാറായി നിൽക്കുന്നുണ്ട്. ജയന്തി കൃത്യമായി ഹാജർ വെച്ചിട്ടുണ്ട്. ദേവിയോട് മാപ്പ് ചോദിക്കുകയാണ് സുധ. അഭിഷേകും വരുണുമെല്ലാം ചേർന്ന് കണ്ണനെ ഉപദ്രവിച്ചെന്ന വാർത്ത അങ്ങനെ അച്ചുവും അറിഞ്ഞിരിക്കുന്നു. അഭിയുടെ കരണം പുകക്കുന്ന ഗോപിയെ കാണിച്ചുകൊണ്ടാണ് ഇന്നത്തെ പ്രൊമോ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്.

എന്താണെങ്കിലും കണ്ണൻ ഉപദ്രവിക്കപ്പെട്ടു എന്നറിയുന്നതോടെ അച്ചുവിന്റെ മനസ്സിൽ കണ്ണനോടുള്ള സ്നേഹം കൂടുക തന്നെ ചെയ്യും. അവർക്കിടയിലെ പ്രണയത്തിന് ഇവിടെ നിന്ന് തുടക്കമാവുകയാണ്. കണ്ണനെ ഉപദ്രവിച്ചവർക്ക് ഇനി കഷ്ടകാലമാകും. കാരണം കണ്ണന് വേണ്ടി പകരം ചോദിക്കാൻ വരുന്നത് സാക്ഷാൽ ശിവരാമകൃഷ്ണനാണ്. ശിവേട്ടന്റെ കരുത്ത് അവർ കാണാൻ പോകുന്നേ ഉള്ളൂ. ഏറെ ആരാധകരുള്ള പരമ്പരയാണ് സാന്ത്വനം.
റേറ്റിങ്ങിൽ ഒന്നാം സ്ഥാനമാണ് സാന്ത്വനത്തിനുള്ളത്. അനിയന്മാർക്ക് വേണ്ടി ജീവിതം തന്നെ മാറ്റിവെച്ച ബാലന്റെയും ദേവിയുടെയും കഥയാണ് പരമ്പര പറയുന്നത്. നടി ചിപ്പിയുടെ അഭിനയമികവിൽ ദേവി എന്ന ഏട്ടത്തിയമ്മ തിളങ്ങിനിൽക്കുമ്പോൾ ബാലേട്ടനായി വേഷമിടുന്നത് രാജീവ് പരമേശ്വരനാണ്. ഗോപിക അനിൽ, രക്ഷാ രാജ്, സജിൻ, ഗിരീഷ്, അച്ചു, മഞ്ജുഷ, അപ്സര, ദിവ്യ, രോഹിത്ത് തുടങ്ങിയ താരങ്ങളും പരമ്പരയിൽ വേഷമിടുന്നു. ചിപ്പി തന്നെയാണ് ഈ പരമ്പരയുടെ നിർമ്മാതാവും.