കണ്ണന്റെ പ്രണയം ഒരു ട്രാജഡി സ്റ്റോറിയോ..!? ഭദ്രനെതിരെയുള്ള യുദ്ധത്തിൽ ബാലന് ശക്തിയായി തമ്പിയും… | Santhwanam Today Episode 20 june 2022

കണ്ണന്റെ പ്രണയം ഒരു സിനിമാക്കഥ പോലെ തന്നെയാണ്. അവർ ആത്മാർത്ഥമായി തന്നെ പ്രണയിക്കും….ആ പ്രണയത്തിൽ കുറെ നല്ല കാഴ്ചകളും നമുക്ക് കാണാൻ കഴിയും. പക്ഷെ ഈ പ്രണയകഥയിൽ കുറച്ച് വില്ലന്മാരുമുണ്ട്. ഏതൊരു പ്രണയസിനിമയിലും നമ്മൾ കാണുന്ന പോലെ തന്നെ നായികയുടെ അച്ഛനും സഹോദരനും തന്നെയാണ് ഇവിടെയും കണ്ണന്റെ വില്ലനാകുന്നത്. ഒടുവിൽ കരളലിയിക്കുന്ന ആ കാഴ്ചയും നമ്മൾ കാണും.

അച്ചുവിനെ ആത്മാർത്ഥമായി പ്രണയിച്ചതിന്, തന്റെ ഹൃദയം അവൾക്കായി പങ്കുവെച്ചതിന് ആ ക്രൂരന്മാർ കണ്ണനെ പെരുവഴിയിൽ തല്ലിച്ചതക്കുന്ന കാഴ്ച. അനിയന്മാരെ സ്വന്തം മക്കളായി കാണുന്ന ബാലേട്ടൻ ആ കാഴ്ച എങ്ങനെയാണ് സഹിക്കുക? ഈ പ്രതിസന്ധി എങ്ങനെയാണ് സാന്ത്വനം കുടുംബം മറികടക്കുക? അതെ, സാന്ത്വനത്തിൽ ഇനി സംഭവിക്കുന്നതൊക്കെയും അത്തരത്തിൽ ദാരുണമായ ചില കാഴ്ചകളാണ്. കണ്ണന്റെ പ്രണയം വരുത്തിവെക്കുന്ന പ്രശനങ്ങളിലേക്കാണ് ഇനി സാന്ത്വനത്തിന്റെ യാത്ര.

Santhwanam Today Episode 20 june 2022
Santhwanam Today Episode 20 june 2022

പുതിയ ട്രാക്കിലേക്ക് കടന്ന സാന്ത്വനം കഴിഞ്ഞ രണ്ടാഴ്ച പ്രേക്ഷകരെ അൽപ്പം ബോറടിപ്പിച്ചെങ്കിലും ഇനിയുള്ള എപ്പിസോഡുകൾ അത്യന്തം നിർണ്ണായകമാണ്. വേറിട്ട കഥാസന്ദർഭങ്ങളിലൂടെ കടന്നുപോകുന്ന സാന്ത്വനത്തിന്റെ പുതിയ പ്രോമോ വീഡിയോ പുറത്തുവന്നതോടെ കണ്ണനെ ആ വില്ലന്മാർ എന്താണ് ചെയ്യുക എന്നൊക്ക അറിയാനുള്ള വ്യഗ്രത പ്രേക്ഷകരിലേക്ക് ഇപ്പോഴേ എത്തിക്കഴിഞ്ഞു. പകയുടെ കനലുകൾ ആളിക്കത്തിച്ച് ഭദ്രൻ കൂടുതൽ ശക്തിയോടെ ബാലനിലേക്ക് അമ്പുകൾ എയ്യുകയാണ്.

ഭദ്രനെതിരെ പൊരുതാൻ ബാലന് കൂട്ടായി ഇനി ശിവൻ കൂടി എത്തുമ്പോഴാണ് സാന്ത്വനം കൂടുതൽ ത്രില്ലിംഗ് ആവുക. എന്തായാലും സാന്ത്വനത്തിൽ ഇപ്പോൾ വില്ലന്മാരുടെ എണ്ണം കൂടിയിട്ടുണ്ട്. അവർക്കെതിരെ തമ്പി യുദ്ധത്തിനിറങ്ങിയാൽ സംഗതി ഉഷാറാകുമെന്നാണ് സാന്ത്വനം ആരാധകർ പറയുന്നത്. ഭദ്രനെ പ്രതിരോധിക്കാൻ ബാലനും ശിവനും ഹരിക്കുമൊപ്പം തമ്പിയും കൂടിയുണ്ടെങ്കിൽ നന്നായിരിക്കും എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.