അടിമാലി ട്രിപ്പ് മുടക്കിയാൽ തനിസ്വഭാവം കാണുമെന്ന് ശിവേട്ടന് അഞ്ജുവിന്റെ വക ഭീഷണി… | Santhwanam Today 21 May 2022

Santhwanam Today 21 May 2022 : കുടുംബപ്രക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. അനുജന്മാർക്ക് വേണ്ടി ജീവിക്കുന്ന ഏട്ടനും ഏട്ടത്തിയമ്മയുമാണ് ബാലനും ദേവിയും. സ്വന്തമായി ഒരു കുഞ്ഞിനെപ്പോലും അവർ വേണ്ടെന്ന് വെച്ചത് അനിയന്മാരെ വളർത്താൻ വേണ്ടിയായിരുന്നു. കാലം പെട്ടെന്നാണ് മുന്നോട്ടുപോയത്, അനിയന്മാരിൽ രണ്ട് പേർ വിവാഹിതരായി. അവരുടെ കുടുംബവിശേഷങ്ങൾ കൂടി ചേരുന്നതോടെയാണ് സാന്ത്വനം വീട്ടിലെ വിശേഷങ്ങൾ പൂർണ്ണമാകുന്നത്.

ശിവനും അഞ്‌ജലിക്കും വേണ്ടി സുഹൃത്തുക്കളാണ് ഒരു അടിമാലി ട്രിപ്പ് പ്ലാൻ ചെയ്തിരിക്കുന്നത്. ആ യാത്രക്ക് പോകാൻ മനസ് കൊണ്ടാഗ്രഹിച്ചിരിക്കുകയാണ് ശിവാഞ്ജലിമാർ. ഇപ്പോൾ കുറച്ച് ദിവസങ്ങൾക്ക് ശേഷം ട്രിപ്പിന്റെ കാര്യം വീണ്ടും വീട്ടിൽ ചർച്ചക്ക് വന്നിരിക്കുകയാണ്. ശിവന്റെ സുഹൃത്ത് സാന്ത്വനത്തിൽ വരുന്നതോടെയാണ് അടിമാലി ട്രിപ്പിന്റെ കാര്യം വീണ്ടും എല്ലാവരും ഓർക്കുന്നത്.

അടിമാലി ട്രിപ്പ് മുടക്കിയാൽ തനിസ്വഭാവം കാണുമെന്ന് ശിവേട്ടന് അഞ്ജുവിന്റെ വക ഭീഷണി...
അടിമാലി ട്രിപ്പ് മുടക്കിയാൽ തനിസ്വഭാവം കാണുമെന്ന് ശിവേട്ടന് അഞ്ജുവിന്റെ വക ഭീഷണി…

എല്ലാവരും തറവാട്ട് വീട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടയിലാണ് അടിമാലി ട്രിപ്പ് കയറിവരുന്നത്. കടയെന്നും വീടെന്നുമൊക്കെ പറഞ്ഞ് ട്രിപ്പ് കുളമാക്കാൻ നോക്കിയാൽ എന്റെ സ്വഭാവം മാറുമെന്ന് പറഞ്ഞ് അഞ്ജു ശിവനെ ഭ്രാന്ത് പിടിപ്പിക്കുന്നത് പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയിൽ കാണിക്കുന്നുണ്ട്. ആദ്യമായാണ് നമുക്ക് രണ്ട് പേർക്ക് മാത്രമായി ഇങ്ങനെ ഒരു ടൂർ വീണുകിട്ടുന്നതെന്നും അത്‌ കുളമാക്കല്ലേ എന്നുമായിരുന്നു അഞ്ജുവിന്റെ പ്രതികരണം. ഇത് കേട്ടിട്ട്, അഞ്ജു പോയിക്കഴിയുമ്പോൾ വല്ലാത്തൊരു ചിരി പാസാക്കുന്ന ശിവനെയും പ്രൊമോയിൽ കാണാം.

തറവാട്ട് വീട്ടിലേക്ക് പോകാൻ ഇപ്പോഴും മനസുകൊണ്ട് ബാലൻ തയ്യാറല്ല. തറവാട്ട് വീട്ടുകാരുമായുള്ള പ്രശ്നങ്ങൾ തന്നെയാണ് കാരണം. ഇത് തമ്പിക്കുമറിയാം. തമ്പി ഇതിനെപ്പറ്റി അംബികയോട് സംസാരിക്കുന്നുണ്ട്. ഈ വിഷയത്തിൽ പറയപ്പെടുന്ന പ്രശ്നം മുമ്പ് ബാലൻ തന്നെ തന്നോട് പങ്കുവെച്ചിട്ടുള്ളതാണെന്ന് തമ്പി അംബികയെ അറിയിക്കുന്നുണ്ട്‌. എന്തായാലും വരും ദിവസങ്ങളിൽ ശിവാഞ്ജലിമാരുടെ അടിമാലി ട്രിപ്പ് കാണാൻ കാത്തിരിക്കുകയാണ് സാന്ത്വനം ആരാധകർ.

Watch Santhwanam Today Episode : 474 | 21 May 2022