സാന്ത്വനത്തിലെ ആദ്യത്തെ കുഞ്ഞിക്കാലിന്റെ കാര്യത്തിൽ തീരുമാനമായി; പ്രണയ സുരഭില നിമിഷങ്ങളിൽ സാന്ത്വനം… | Santhwanam Today 17 June 2022
Santhwanam Today 17 June 2022 : “എനിക്കിപ്പോൾ എന്നേക്കാളിഷ്ടം ശിവേട്ടനെയാണ്…” തന്റെ മനസിലെ നനുത്ത സ്നേഹവായ്പ്പുകൾ ഏവർക്കും മുൻപിൽ തുറന്നുവയ്ക്കുകയാണ് അഞ്ജലി. ശിവനും അഞ്ജലിയും തമ്മിലുള്ള അടുപ്പത്തിന്റെ ആഴം പ്രേക്ഷകർ കൂടുതൽ അടുത്തറിയുകയാണ്. ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ ആസ്വദിച്ചറിയുന്ന നിമിഷങ്ങൾ. ശിവാഞ്ജലിമാരുടെ പ്രണയം അടിമാലിയിൽ പൂത്തുതളിർക്കുമ്പോൾ തന്നെ തറവാട്ടിൽ പ്രശ്നങ്ങൾ വീണ്ടും കൊടുംപിരി കൊള്ളുകയാണ്. ഇനിയിപ്പോൾ ബാലനും വാശിയിൽ തന്നെയാണ്.
എന്തായാലും നനഞ്ഞു, ഇനിയിപ്പോൾ കുളിച്ച് തന്നെ കയറാം എന്ന് ദേവിയോട് പറയുകയാണ് ബാലൻ. ആരൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കാൻ വന്നാലും തറവാട്ട് വീട്ടിൽ നിന്നും താമസം ഉപേക്ഷിച്ച് പോകുന്ന പ്രശ്നമേയില്ല എന്ന നിലപാടിലേക്കാണ് ബാലൻ എത്തിനിൽക്കുന്നത്. ട്രിപ്പൊക്കെ അവസാനിച്ച് ശിവനും അഞ്ജലിയും കൂടി തറവാട്ട് വീട്ടിലേക്ക് തിരിച്ചെത്തുമ്പോഴാകും യഥാർത്ഥയുദ്ധം ആരംഭിക്കുന്നത്. ഒരു സാധാരണകുടുംബത്തിന്റെ കഥയാണ് സാന്ത്വനം പറയുന്നത്.

ബാലേട്ടനും അനിയന്മാരുമാണ് കഥയിലെ കേന്ദ്രകഥാപാത്രങ്ങൾ. പ്രതീക്ഷിക്കാത്ത ചില പ്രശ്നങ്ങളാണ് ഇപ്പോൾ ബാലന്റെയും അനിയന്മാരുടെയും ജീവിതത്തിലേക്ക് കടന്നുവരുന്നത്. സ്വന്തമായി ഒരു കുഞ്ഞ് എന്ന സ്വപ്നം ബാലനും ദേവിയും വേണ്ടെന്ന് വെച്ചത് അനിയന്മാരുടെ ഭാവിക്ക് വേണ്ടിയായിരുന്നു. ഇപ്പോൾ അപർണക്കും ഹരിക്കും ജനിക്കേണ്ടിയിരുന്ന കുഞ്ഞ് ഇല്ലാതാകുമ്പോഴും ഏറെ വേദന അനുഭവിക്കുന്നതും ബാലനും ദേവിയും തന്നെയാണ്.