ശിവാഞ്ജലി പ്രണയം യഥാർത്ഥത്തിൽ ചിത്രീകരിക്കുന്നത് ഇങ്ങനെ; ഷൂട്ടിങ് ലൊക്കേഷനിലെ ശിവാഞ്ജലി രഹസ്യം വെളിപ്പെടുത്തി ലച്ചു അപ്പച്ചി… | Santhwanam Shivanjali Love Story Reveals By Lachu Appachi Malayalam

Santhwanam Shivanjali Love Story Reveals By Lachu Appachi Malayalam : ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. പ്രായഭേദമെന്യേ എല്ലാ വിഭാഗം പ്രേക്ഷകരെയും ടെലിവിഷന് മുന്നിൽ പിടിച്ചിരുത്തിയ സാന്ത്വനം പരമ്പരയിലെ ഓരോ താരങ്ങൾക്കും ഒട്ടേറെ ആരാധകരാണുള്ളത്. ശിവാഞ്ജലി പ്രണയമാണ് സാന്ത്വനത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. നടൻ സജിൻ ശിവൻ എന്ന കഥാപാത്രമാകുമ്പോൾ അഞ്ജലിയാവുന്നത് ഗോപിക അനിലാണ്.

ഇരുവരും തമ്മിലുള്ള കെമിസ്ട്രി ഏറെ ആസ്വദിക്കുന്നവരാണ് സാന്ത്വനം ആരാധകർ. പരമ്പരയുടെ കഥ ഏത് ട്രാക്കിലൂടെ പോയാലും ശിവാഞ്ജലി പ്രണയത്തിന് പ്രാധാന്യം കൊടുക്കണമെന്ന് പ്രേക്ഷകർ സ്ഥിരം ആവശ്യപ്പെടാറുണ്ട്. ഇപ്പോഴിതാ സാന്ത്വനം ലൊക്കേഷനിൽ ശിവാഞ്ജലി സീനുകൾ ഷൂട്ട്‌ ചെയ്യുന്നതിന്റെ ചില ടെക്‌നിക്കൽ വശങ്ങൾ തുറന്നുപറയുകയാണ് സീരിയലിൽ ലച്ചു അപ്പച്ചിയായെത്തിയ നടി സരിത ബാലകൃഷ്ണൻ. “നിങ്ങൾ കരുതും പോലെയൊന്നുമല്ല, ഷൂട്ട് നടക്കുന്ന സമയത്ത്, അത്‌ കോമ്പിനേഷൻ സീനാണെങ്കിൽ പോലും ചിലപ്പോൾ ഇരുവരും ഒന്നിച്ചാവില്ല ചെയ്യുന്നത്.

Santhwanam Shivanjali Love Story Reveals By Lachu Appachi Malayalam

ശിവന്റെ ഭാഗങ്ങൾ സജിൻ ഒറ്റക്ക് ചെയ്ത് വെക്കും. അഞ്ജലിയുടെ ഭാഗങ്ങൾ ഗോപികയും. പിന്നീട് വേവ്വേറെ ഷൂട്ട് ചെയ്ത ഭാഗങ്ങൾ കൂട്ടിയോജിപ്പിക്കാറാണ് പതിവ്. മാസ്സ് ഡയലോഗൊക്കെ മുഖാമുഖം പറയുന്ന സീനിലും ഇവർ തമ്മിൽ അത്‌ നേരിട്ടാവില്ല പറയുന്നത്. അത്‌ കൊണ്ട് ഒരു ചമ്മലും അവർക്കുണ്ടാകില്ല. ഞാൻ സാന്ത്വനത്തിൽ ജോയിൻ ചെയ്തപ്പോൾ ശിവാഞ്ജലി രംഗങ്ങൾ നേരിട്ട് കാണാനുള്ള ധൃതിയിലായിരുന്നു. ലൊക്കേഷനിൽ അതെല്ലാം ഏറെ കൗതുകത്തോടെ നോക്കിനിൽക്കും. സജിനും ഗോപികയും വളരെ ഫണ്ണി ആയ ആൾക്കാരാണ്.

ഇരുവരും ലൊക്കേഷനിൽ ഉണ്ടെങ്കിൽ സമയം പോവുന്നതേ അറിയില്ല.” സാന്ത്വനത്തിൽ എത്തും മുന്നേ തന്നെ പരമ്പരയുടെ ഒരു ആരാധികയായിരുന്നു താനെന്നും ലച്ചു അപ്പച്ചി എന്ന കഥാപാത്രമായപ്പോൾ ഒത്തിരി പോസിറ്റീവ് ഫീഡ്ബാക്കുകളും കിട്ടിയിരുന്നെന്ന് സരിത പറയുന്നുണ്ട്. ഇപ്പോൾ എവിടെ പോയാലും ശിവന്റെയും അഞ്ജലിയുടെയും വിശേഷങ്ങളാണ് കൂടുതൽ ആൾക്കാർ ചോദിക്കുന്നതെന്നാണ് താരം പറയുന്നത്.