അപ്പുവിന്റെ അഹങ്കാരം അവസാനിപ്പിച്ച് ലക്ഷ്മിയമ്മ ആ സത്യം വിളിച്ച് പറയുന്നു!! തമ്പിയുടെ അടുത്ത നീക്കം എന്ത്!? ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി പ്രിയ പരമ്പര സാന്ത്വനം… | Santhwanam Serial Today Episode 16 March 2023 Malayalam

Santhwanam Serial Today Episode 16 March 2023 Malayalam : പ്രേക്ഷകരെ ഒന്നടങ്കം ടെലിവിഷൻ മുന്നിൽ പിടിച്ചിരുത്തിയ പരമ്പരയാണ് സാന്ത്വനം. ടിആർപി റേറ്റിങ്ങുകളിൽ മുൻപന്തിയിലാണ് ഈ പരമ്പര. കഥ മുഹൂർത്തങ്ങൾ തന്നെയാണ് ഈ പരമ്പരയെ പ്രേക്ഷകശ്രദ്ധ നേടാൻ സഹായിച്ചത്. സാന്ത്വനം വീട്ടിലെ സന്തോഷങ്ങളും, ഒത്തൊരുമയുമാണ് പരമ്പരയിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. സാന്ത്വനം കുടുംബത്തിലെ നാലു സഹോദരന്മാരെയും അവരുടെ ജീവിതത്തെയും ആണ് ഈ കഥ പ്രേക്ഷകർക്കും മുമ്പിൽ തുറന്നു കാണിക്കുന്നത്. തമിഴ് പരമ്പര പാണ്ഡ്യൻ സ്റ്റോഴ്സിന്റെ മലയാളം റീമേക്കാണ് സാന്ത്വനം.

ഇപ്പോഴിതാ പരമ്പര വ്യത്യസ്തമായ മറ്റൊരു രീതിയിലേക്കാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. മോടുലാർ കിച്ചൻ ബിസിനസിലേക്ക് തന്റെ അച്ഛനെ സഹായിക്കാൻ ഇറങ്ങിത്തിരിച്ച അഞ്ജലി. അഞ്ജലിക്ക് പൂർണ്ണ സപ്പോർട്ടുമായി ഭർത്താവ് ശിവൻ. ശിവൻ അഞ്ജലി പ്രണയത്തിന്റെ കഥ പരമ്പരയിൽ പ്രധാന ഇതിവൃത്തമായി മാറുമ്പോൾ പരമ്പരയ്ക്ക് ജനപ്രീതി ഏറുകയാണ്. അഞ്ജലിക്ക് തന്റെ അച്ഛനെ സഹായിക്കാൻ സാധിക്കുമോ എന്നതാണ് ഇപ്പോൾ നിലവിൽ പരമ്പരയിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തുന്ന പ്രധാന ചോദ്യം?

സാന്ത്വനം കുടുംബത്തിൻ്റെ ഒത്തൊരുമയിൽ തമ്പി ഏകദേശം തോറ്റ അവസ്ഥയിലാണ് നിലവിലുള്ളത്. തമ്പിയുടെ ഭാര്യ അംബിക തമ്പിയോട് പറയുന്നു സാന്ത്വനം കുടുംബത്തിൽ പോയി ലക്ഷ്മി അമ്മയുടെ എല്ലാ കാര്യങ്ങളും പറഞ്ഞ് മാപ്പ് ചോദിച്ചാൽ അവർ നമ്മളോട് ക്ഷമിക്കുമെന്ന് ഉറപ്പാണ് എന്ന്. ഇത് കേട്ട് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന തമ്പിയെയാണ് അടുത്ത കഥാസാരത്തിൽ കാണാൻ സാധിക്കുന്നത്. കൂടാതെ സാന്ത്വനം വീട്ടിൽ തന്നെ അച്ഛനെ ഓർത്ത് പിണങ്ങിയിരിക്കുന്ന അപ്പുവിനെ കാണാം. സാന്ത്വനം കുടുംബത്തിലെ ലക്ഷ്മി അമ്മ തമ്പിക്കെതിരെ എടുത്ത നിലപാടിനെ അംഗീകരിക്കാൻ സാധിക്കാത്തതിനാൽ ആണ് അപ്പു ഇത്തരത്തിൽ പിണങ്ങി ഇരിക്കുന്നത്.

എനിക്ക് പിണക്കം ഒന്നുമില്ല എന്ന് അപ്പു പറയുമ്പോൾ ലക്ഷ്മി പറയുന്നുണ്ട്. ഇനി അപ്പു പിണങ്ങിയിരുന്നാലും എന്റെ നിലപാടിൽ ഒരു മാറ്റവും വരാൻ പോകുന്നില്ല എന്ന്. കൂടാതെ ബാലനോട് ശത്രു ചോദിക്കുന്നുണ്ട് എല്ലാവരും ഓരോ വഴിയേ തിരിഞ്ഞു പോകുമ്പോൾ ബാലേട്ടൻ ഒറ്റയ്ക്ക് ആവില്ല എന്ന്. എന്നാൽ എല്ലാവരും പല വഴിക്ക് പോയാലും വൈകുന്നേരം കിളികൾ കൂടാണുന്നതുപോലെ എല്ലാവരും സാന്ത്വനത്തിലേക്ക് തന്നെ വന്നെത്തുമെന്ന് ബാലൻ പറയുന്നു. ബാലന്റെ സംസാരം കാണിക്കുന്നത് സാന്ത്വനം കുടുംബത്തിന്റെ സ്നേഹവും വിശ്വാസവും ഒത്തൊരുമയും തന്നെയാണ്. ഇനി വരുന്ന കഥമുഹൂർത്തങ്ങൾ എന്തായിരിക്കും എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പരമ്പരയുടെ പ്രിയ പ്രേക്ഷകർ.

Rate this post